Facebook Corner

ടി.എന്‍. സീമയുടെ വിവാദ ശബരിമല പ്രസ്താവനയ്ക്ക് തക്കതായ ഒരു മറുപടി

ശബരിമലയിലെ സ്‌ത്രീ പ്രവേശനം സംബന്ധിച്ച് ചില പ്രസ്‌താവനകൾ കണ്ടാൽ തീണ്ടാരിയല്ല അയ്യപ്പൻമാരുടെ കൺട്രോൾ ഇല്ലായ്‌മയാണ് പ്രശ്‌നമെന്ന് തോന്നുമെന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.എൻ. സീമയുടെ പരാമർശത്തിനെതിരെ മറുപടിയുമായി ഒരു യുവതി. കൃഷ്ണപ്രിയ എന്ന യുവതിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ വിയോജിപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

കൃഷ്ണപ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഒരു അയ്യപ്പ ഭക്ത എന്ന നിലയിൽ കുറച്ചു കാര്യങ്ങൾ പറയാനുണ്ട് .

ഭക്തരുടെ കാര്യത്തിൽ അവസാനവാക്ക് എന്നും ഭക്തർക്ക് തന്നെ ആണ് എന്നുള്ള കാര്യത്തിൽ ആർക്കും തർക്കമില്ലല്ലോ .. ദേവേന്ദ്രന്റെ അച്ഛൻ മുത്തു പട്ടർ വന്നാലും ഈ വിഷയത്തിൽ തീരുമാനം എടുക്കുവാനുള്ള സ്വാതന്ത്ര്യം ഒരു ഭക്തന് ഹൈന്ദവത അനുവദിച്ചു തരുന്നുമുണ്ട്. അതുകൊണ്ടു തന്നെ ശബരി മലയിലെ സ്ത്രീ വിഷയത്തിൽ അവസാന വാക്ക് പറയേണ്ടത് ഭക്തകളായ സ്ത്രീകളാണ്..

ശബരിമലയെക്കുറിച്ചു പറയുമ്പോൾ കാത്തിരിപ്പിന്റെ രണ്ടു സ്ത്രീ മുഖങ്ങൾ ആണ് മനസ്സിലേക്ക് വരുന്നത്. മര്യാദ പുരുഷോത്തമന് വേണ്ടി കാത്തിരുന്ന ശബരിയും മാളികപ്പുറത്തമ്മയും . ഒരാൾ നൂറ്റാണ്ടുകൾ തപസ്സു ചെയ്തതിന്റെ ഫലമെന്നോണം ആ തപോഭൂമി ആ നാമത്തിൽ അറിയപ്പെടുന്നു. മറ്റൊരാളാകട്ടെ മനസാ വരിച്ചവന്റെ ദർശന സൗഭാഗ്യം പോലും വേണ്ട എന്ന് വെച്ച് , നൂറ്റാണ്ടുകളായി കാത്തിരിക്കുന്നു.. അത് കൊണ്ട് തന്നെ ഭക്തകളായ സ്ത്രീകളെ സംബന്ധിച്ചടത്തോളം ശബരിമല കാത്തിരിപ്പിന്റെ ഒരു ഭൂമിയാണ്.അത് കൊണ്ട് തന്നെ കലിയുഗവരദന്റെ ദർശന സൗഭാഗ്യത്തിന് വേണ്ടി തുച്ഛമായ യൗവ്വനകാലം മുഴുക്കെ കാത്തിരിക്കാൻ വിശ്വാസികളായ സ്ത്രീകൾക്ക് യാതൊരു മടിയും ഇല്ല. ഓരോ ആരാധാനാലയങ്ങളിലെയും വൈവിധ്യങ്ങളെ സ്വീകരിക്കാതിരിക്കുവാൻ ഹൈന്ദവതയിൽ സെമിറ്റിക് സിദ്ധാന്തങ്ങൾ ഇല്ലല്ലോ…. ഈ വൈവിധ്യമല്ലേ ഹൈന്ദവതയുടെ സൗന്ദര്യം..

ഇനി, അയ്യപ്പന്മാരുടെ കൺട്രോളിനെ കുറിച്ചോർത്ത് തല പുണ്ണാക്കുന്ന ഫെമിനിസ്റ്റ് / ഇടതു ചേച്ചിമാരെ കുറിച്ചോർത്തു സഹതാപവും സങ്കടവും ഉണ്ട്.. ദേവസ്ഥാനങ്ങളിൽ പോലും കണ്ട്രോൾ പോകുന്നതിനെക്കുറിച്ചോർക്കുന്നവരുടെ മാനസികാവസ്ഥ അതീവ ദയനീയം എന്നെ പറയാനുള്ളൂ.. ഇവരൊക്കെ വിഷയം ആക്കുന്നത് ഇത്തരം കാര്യങ്ങളെ മാത്രമാണല്ലോ എന്നോർക്കുമ്പോൾ അത്ഭുതവും തോന്നുന്നു. അയ്യപ്പന്മാർ എന്നാൽ എല്ലായ്പ്പോഴും കണ്ട്രോൾ തരണേ കണ്ട്രോൾ തരണേ എന്ന് ധ്യാനിച്ചിരിക്കുന്നവർ ആണ് എന്ന വികലമായ ധാരണയിൽ നിന്നാവണം ചേച്ചി ഇമ്മാതിരി ഓരോന്ന് തട്ടി വിടുന്നത് . വ്രത നിഷ്ഠയുടെ ഒരു ഭാഗം മാത്രം ആണ് ചേച്ചി ഈ കണ്ട്രോൾ.. നിത്യ ബ്രഹ്മചാരിയായ അയ്യപ്പ സ്വാമിയുമായി താദാത്മ്യം പ്രാപിക്കുന്ന ഒരു ഭക്തൻ അയ്യപ്പ സ്വാമിയുടെ നിഷ്ഠ തന്റെ കൂടി നിഷ്ഠയാക്കി മാറ്റുന്നു എന്നെ ഉള്ളൂ … ഇതല്ലാതെ പല നിഷ്ഠകളും അയ്യപ്പന്മാർ പാലിക്കാറുണ്ട്. ചേച്ചിക്കു ഇതൊന്നും കണ്ടു പരിചയം ഇല്ലാത്തതു കൊണ്ടാവാം കൺട്രോളിനെ പറ്റി മാത്രം ചേച്ചി സൂചിപ്പിച്ചത്.. ഈ ചേച്ചിയൊക്കെ ശബരി മലയിൽ ദർശനത്തിനു പോയാൽ എന്താവും കഥ.. !!! ബാക്കി പറയുവാൻ എന്റെ മാന്യത അനുവദിക്കാത്തത് കൊണ്ട് മാത്രം ഇനിയും ചേച്ചിയോട് പറയാനുള്ളതെല്ലാം കണ്ട്രോൾ ചെയ്യുന്നു .. ഇത്തരക്കാരാണ് ശബരിമലയിൽ വരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ എന്നുകൂടി പറയട്ടെ.. ..

അതുകൊണ്ടു, മാളികപ്പുറത്തമ്മയുടെ , സാക്ഷാൽ ലോകമാതാവിന്റെ കലിയുഗവരദനു വേണ്ടിയുള്ള കാത്തിരിപ്പിനെ ബഹുമാനിച്ചു കൊണ്ട് എന്റെ യൗവ്വനകാലം മുഴുക്കെ അയ്യപ്പ ദർശനം വേണ്ട എന്ന് വെക്കുവാൻ ആണ് ഒരു ഭക്തയായ എന്റെ തീരുമാനം.. ഇതിൽ അന്തിമ തീരുമാനം എടുക്കുന്നത് ഞാനാണ്.. കോടതിയോ ടി വി അവതാരകരോ രാഷ്ട്രീയ സംഘടനകളോ ഈശ്വര വിശ്വാസം തൊട്ടു തീണ്ടാത്ത ഫെമിനിസ്റ്റ് ചേച്ചിമാരോ അല്ല.. വിശ്വാസിയായ ഞാൻ കാത്തിരിക്കാൻ തയ്യാറാണ്… അതിൽ മറ്റാരും ഇടപെടേണ്ട ആവശ്യവും ഇല്ല. ഇപ്പോഴും ഏറെ കൊട്ടിഘോഷിക്കുന്ന വ്യക്തിസ്വാതന്ത്ര മഹിമയിൽ താല്പര്യമുള്ളവർ തന്നെ അല്ലെ ഫെമിനിസ്റ്റ് ചേച്ചിമാർ ? എങ്കിൽ ഭക്തരുടെ കാര്യം ഭക്തർക്ക് വിട്ടേക്കൂ…

shortlink

Related Articles

Post Your Comments

Related Articles


Back to top button