NewsIndia

ശബരിമലയിൽ എത്താനുള്ള തീയതി പ്രഖ്യാപിച്ച് തൃപ്‌തി ദേശായി: കേരളത്തിൽ നിന്നുള്ള നൂറ് കണക്കിന് പേർ ഒപ്പമുണ്ടാകും

കൊച്ചി: ഈ മാസം 25നുള്ളില്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി. മാതൃഭൂമി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയില്‍ നിന്നും കേരളത്തിൽ നിന്നുമായി 100 കണക്കിന് പേർ തന്നോടൊപ്പം ചേരുമെന്നും തൃപ്തി ദേശായി അറിയിച്ചു.

കേരളത്തിലെ പല സംഘടനകളില്‍ നിന്നും വലിയ പിന്തുണയാണ് തങ്ങള്‍ക്ക് ലഭിക്കുന്നത്. ക്രമസനാധാനം പാലിച്ചായിരിക്കും തങ്ങളുടെ യാത്ര. നിയമം ലംഘിച്ച്‌ യാത്ര തടസപ്പെടുത്തുന്നുവരെ കൈകാര്യം ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും ഭീഷണിയെ ഭയപ്പെടുന്നില്ലെന്നും തൃപ്തി അറിയിച്ചു. കൊന്നുകളയും എന്ന് പറഞ്ഞ് ഫോണിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും നൂറുകണക്കിന് ഭീഷണി സന്ദേശങ്ങൾ വരാറുണ്ടെന്നും ഒരു മതത്തിനും ദൈവത്തിനും താന്‍ എതിരല്ലെന്നും എന്നാല്‍ താനൊരു മതദൈവ വിശ്വാസിയാണെന്നും തൃപ്തി ദേശായി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button