ന്യൂഡല്‍ഹി: കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള മാതൃകകളായി ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളെ മാറ്റണമെന്ന് ബി.ജെ.പി. മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി .ഡല്‍ഹിയില്‍ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കവെ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് .
പാര്‍ട്ടിഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിന് ഒരു സമിതിക്ക് യോഗം രൂപംനല്‍കി. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് അമിത് ഷായാണ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. ദളിത് പ്രശ്‌നമുയര്‍ത്തി പ്രതിപക്ഷം സര്‍ക്കാറിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്.വോട്ടുബാങ്ക് രാഷ്ട്രീയത്തെക്കുറിച്ച് ആശങ്കപ്പെടാതെ മോദിസര്‍ക്കാര്‍ ക്ഷേമപ്രവര്‍ത്തനങ്ങളും പരിഷ്‌കരണ നടപടികളും നടത്തിവരികയാണെന്ന് യോഗം ഉദ്ഘാടനംചെയ്ത് അമിത് ഷാ പറയുകയുണ്ടായി.കേന്ദ്രസര്‍ക്കാറിന്റെ ജനപ്രിയപദ്ധതികള്‍ താഴേത്തട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ ശക്തമായി ശ്രമിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ പ്രയോക്താക്കളായി സംസ്ഥാന സര്‍ക്കാറുകള്‍ മാറണമെന്നും അമിത് ഷാ പറഞ്ഞു.രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജെ ഒഴികെയുള്ള ബി.ജെ.പി. മുഖ്യമന്ത്രിമാര്‍ യോഗത്തിൽ പങ്കെടുത്തിരുന്നു .
Post Your Comments