കോയമ്പത്തൂര്‍● കാമുകന്റെ വിയോഗത്തില്‍ മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കി. കോയമ്പത്തൂരിലെ അറിവൊലിനഗറിലാണ് സംഭവം. ബിരുദത്തിന് പഠിയ്ക്കുകയായിരുന്ന പെണ്‍കുട്ടി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. 18 വയസായ ശേഷം വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാര്‍ വാക്ക് നല്‍കിയിരുന്നു. ഇതിനിടെ കഴിഞ്ഞയാഴ്ച യുവാവ് ഒരു അപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു.
കാമുകന്റെ മരണത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഏറെ ദുഖിതയായിരുന്ന പെണ്‍കുട്ടി കഴിഞ്ഞദിവസം വീട്ടില്‍ ആരുമില്ലാത്ത തക്കംനോക്കി തൂങ്ങിമരിക്കുകയായിരുന്നു. മാതാപിതാക്കള്‍ പ തിരികെ വരുമ്പോള്‍ വീടിന്റെ മുന്‍വാതില്‍ പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments