തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബദ്ധിച്ച ചില പ്രസ്താവനകൾ കണ്ടാൽ തീണ്ടാരി അല്ല അയ്യപ്പന്മാരുടെ കൺട്രോൾ ഇല്ലായ്മയാണ് പ്രശ്നമെന്ന് തോന്നുമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാനപ്രസിഡന്റ് ടി.എൻ സീമ. ആരാധനാലയങ്ങളിലെ സ്ത്രീപ്രവേശനം ; കീഴ്വഴക്കവും അവകാശവും എന്ന വിഷയത്തിൽ വനിതാ സാഹിതിയും മാതൃകം ജില്ലാ കമ്മിറ്റിയും ചേർന്ന് നടത്തിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ക്യൂവിൽ അടുത്തൊരു സ്ത്രീ നിൽക്കുന്നത് പലർക്കും ചിന്തിക്കാൻ പോലുമാകുന്നില്ല എന്നും ടി. എൻ സീമ വ്യക്തമാക്കി.
ശബരിമലയിൽ നിശ്ചിതപ്രായത്തിനു ശേഷം മാത്രമേ സ്ത്രീകൾ പ്രവേശിക്കാവൂ എന്ന് നിയമമില്ലെന്ന് പി.കെ ശ്രീമതി പറയുകയുണ്ടായി. ഈ വിഷയം വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പ്രശ്‌നമല്ലെന്നും അവകാശലംഘനം തടയേണ്ടത് ഭരണാധികാരികളുടെ ചുമതലയാണെന്നും പി.കെ ശ്രീമതി പറഞ്ഞു.
Post Your Comments