മസ്കറ്റ്● ഷാര്‍ജയില്‍ നിന്ന് യെമനിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ ചരക്കുകപ്പല്‍ ഒമാന്‍ തീരത്ത് വച്ച് മുങ്ങി. സുറില്‍ നിന്ന് 15 നോട്ടിക്കല്‍ മെയില്‍ അകലെയാണ് കപ്പല്‍ മുങ്ങിയത്. തീരരക്ഷാസേനയും മീന്‍പിടുത്തക്കാരും ചേര്‍ന്ന് കപ്പലിലുണ്ടായിരുന്ന 11 ജീവനക്കാരെയും രക്ഷപ്പെടുത്തി.
69 വാഹനങ്ങളും, ടയര്‍, എഞ്ചിന്‍ ഓയില്‍, ഭക്ഷണ വസ്തുക്കള്‍ എന്നിവയാണ് കപ്പലിലുണ്ടായിരുന്നത്. തെക്കുകിഴക്കന്‍ യെമനിലെ അല്‍-മുക്കല്ലയിലേക്ക് പോവുകയായിരുന്നു കപ്പല്‍. അമിതഭാരം കയറ്റിയതാണ് അപകടകാരണമെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments