കാലിഫോര്‍ണിയ: ആഗോള മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഫേസ്ബുക്കുമായി ഷെയര്‍ ചെയ്യാന്‍ തുടങ്ങിക്കഴിഞ്ഞു. ഇത് വഴി ഫേസ്ബുക്കിലൂടെ കൂടുതൽ പരസ്യം നിങ്ങളുടെ അടുത്തെത്തും. വാട്സ്ആപ്പ് അക്കൗണ്ടുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പറിനെ മനസ്സിലാക്കാന്‍ പുതിയ നയ പ്രകാരം ഇനി ഫേസ്ബുക്കിന് സാധിക്കും. വാട്ട്സാപ്പിൽ നിന്നും ലഭിക്കുന്ന കോണ്ടാക്ടുകളിൽ ബന്ധിപ്പിച്ചിരിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴി friend suggestionsഉം പരസ്യങ്ങളും നിങ്ങളുടെ ഫേസ്ബുക്ക് വാളിൽ കാണിക്കും.
ഫേസ്ബുക്കുമായി നിങ്ങള്‍ക്ക് മൊബൈല്‍ നമ്പര്‍ പങ്കുവെയ്ക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഫേസ്ബുക്ക് ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ ഷെയര്‍ ചെയ്യുന്ന നമ്പര്‍ പരസ്യദാതാക്കള്‍ക്ക് വില്‍ക്കുകയില്ലെന്ന് ഫേസ്ബുക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. വാട്‌സ്ആപ്പ് ഫേസ്ബുക്കുമായി ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ചും, സ്മാര്‍ട്ട്‌ഫോണിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കും.
വാട്സ്ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ നിബന്ധനകൾ ഉൾപ്പെടുന്ന സന്ദേശം കാണാൻ സാധിക്കും. ഇത് അംഗീകരിക്കുന്നതോടെ വാട്സ്ആപ്പും ഫേസ്ബുക്കും തമ്മിലുള്ള ബന്ധം നിയന്ത്രിക്കാൻ സാധിക്കും. അറിയാതെ അംഗീകരിച്ചതാണെങ്കിൽ വാട്ട്‌സ്ആപ്പിലെ സെറ്റിംഗ്സില്‍ ചെന്ന് അക്കൗണ്ട് എന്ന ഓപ്ഷനില്‍ നിന്നും ഷെയര്‍ മൈ ഇന്‍ഫോ , അണ്‍ചെക്ക് ചെയ്താൽ മതിയാകും.
Post Your Comments