ന്യൂഡല്‍ഹി: കേന്ദ്രക്യാബിനറ്റിലെ മന്ത്രിമാരുടെ ഇടയില്‍ ഇപ്പോഴും ഏറ്റവും ദരിദ്രന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് പുതുതായി പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പ്രധാനമന്ത്രി എഴുതിയതും, പ്രധാനമന്ത്രിയെക്കുറിച്ച് എഴുതിയതുമായ ബുക്കുകളുടെ റോയല്‍റ്റി ഇനത്തില്‍ 12.35-ലക്ഷം രൂപയാണ് അദ്ദേഹത്തിന് ലഭിക്കുന്നതെന്ന് 2015-16 സാമ്പത്തികവര്‍ഷത്തെ അദ്ദേഹത്തിന്‍റെ സ്വത്ത്വെളിപ്പെടുത്തല്‍ രേഖ തെളിയിക്കുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭ്യമായ രേഖകള്‍പ്രകാരം അദ്ദേഹത്തിന്‍റെ കൈവശമുള്ളത് 89,700-രൂപയാണ്. മാര്‍ച്ച് 2016 വരെയുള്ള കണക്കുകള്‍പ്രകാരം ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 4,500-രൂപ കൂടുതലാണ്.
തന്‍റെ മന്ത്രിസഭയിലെ മറ്റംഗങ്ങളേക്കാള്‍ കുറവാണ് പ്രധാനമന്ത്രിയുടെ സമ്പാദ്യം. ഗാന്ധിനഗറിലെ അദ്ദേഹത്തിന്‍റെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ 2.10-ലക്ഷം രൂപയുടെ നിക്ഷേപവും, അതേബാങ്കില്‍ സ്ഥിരനിക്ഷേപമായി 50-ലക്ഷം രൂപയും ഉണ്ട്.
1.27-ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ്ണമോതിരങ്ങള്‍ പ്രധാനമന്ത്രിക്ക് സ്വന്തമായി ഉണ്ട്. ബുക്കുകളുടെ റോയല്‍റ്റി ഉള്‍പ്പെടെ ആകെയുള്ള മൂവബിള്‍ അസെറ്റിന്‍റെ മൂല്യം 73.36-ലക്ഷമാണ്. അദ്ദേഹത്തിന്‍റെ കൈവശമുള്ള ഏക ഇമ്മൂവബിള്‍ അസറ്റ് ഗാന്ധിനഗറില്‍ സ്വന്തമായുള്ള റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്‍റാണ്. ഇതിന്‍റെ മൂല്യം കഴിഞ്ഞ വര്‍ഷം 1-കോടി രൂപയായിരുന്നത് ഇപ്പോഴും അതേപടി തുടരുന്നു.
Post Your Comments