Kerala

സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനു തിരിച്ചടി

കൊച്ചി : സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനു വന്‍ തിരിച്ചടി. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഉപാധികളോടെയാണ് ഹൈക്കോടതിയുടെ സ്റ്റേ. മാനേജ്‌മെന്റ് സീറ്റുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവാണു കോടതി സ്‌റ്റേ ചെയ്തത്.

നീറ്റില്‍ നിന്നും മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്താമെന്നു കോടതി അറിയിച്ചു. ഇക്കാര്യം ജെയിംസ് കമ്മിറ്റി ഉറപ്പുവരുത്തണം. ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ ക്ഷണിക്കണം. അപേക്ഷകള്‍ ജയിംസ് കമ്മിറ്റിക്കും സമര്‍പ്പിക്കണം. പ്രോസ്‌പെക്ടസും റാങ്ക് ലിസ്റ്റും മാനേജ്‌മെന്റ് വെബ്‌സൈറ്റില്‍ ഇടണം. പ്രോസ്‌പെക്ടസിനു ജെയിംസ് കമ്മിറ്റിയുടെ അംഗീകാരം വേണം. മൂന്നു ദിവസത്തിനകം മാനേജ്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കണം. തലവരിപ്പണം വാങ്ങുന്നില്ലെന്ന് ജയിംസ് കമ്മിറ്റി ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button