ആര്‍എസ്എസ്-വിരുദ്ധ പരാമര്‍ശം കോടതിയില്‍ പിന്‍വലിച്ചു എന്ന വാര്‍ത്തകള്‍ പരന്നു കൊണ്ടിരിക്കെ, അതിനെ ഖണ്ഡിച്ചു കൊണ്ട് രാഹുല്‍ഗാന്ധി രംഗത്ത്.
“ആര്‍എസ്എസിനെതിരെയുള്ള എന്‍റെ യുദ്ധം ഞാന്‍ ഒരിക്കലും അവസാനിപ്പിക്കുകയില്ല. പറഞ്ഞ കാര്യങ്ങളില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു,” രാഹുല്‍ പറഞ്ഞു.
ഇതോടെ സുപ്രീംകോടതിയുടെ ശിക്ഷണ നടപടികളില്‍ നിന്ന്‍ ഒളിച്ചോടാനുള്ള ഒരു പോംവഴി മാത്രമായാണ് രാഹുല്‍ ഇന്നലെ കോടതിയില്‍ തന്‍റെ അഭിപ്രായം വിഴുങ്ങിയതെന്ന് വ്യക്തമായി. ആര്‍എസ്എസാണ് ഗാന്ധിയെ വധിച്ചതെന്ന തന്‍റെ ഒരു മുന്‍പ്രസ്താവനയില്‍ വെള്ളം ചേര്‍ത്ത രാഹുല്‍, ഇന്നലെ സുപ്രീംകോടതി മുമ്പാകെ ബോധിപ്പിച്ചത് ആര്‍എസ്എസുമായി ബന്ധപ്പെട്ട ചിലര്‍ എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്നാണ്.
കോടതിയിലെ ഈ അഭിപ്രായപ്രകടനം നടത്തി 24-മണിക്കൂര്‍ പോലും തികയുന്നതിനു മുമ്പ് രാഹുല്‍ വീണ്ടും മറുകണ്ടം ചാടിയിരിക്കുകയാണ് ഇപ്പോള്‍.
“രാഹുലിന് ഒരു തെറ്റ് പറ്റിയതാണ്. അതയാള്‍ സ്വീകരിക്കുകയും, വിശാലമനസ്കതയോടെ മാപ്പ് പറയുകയും ആണ് വേണ്ടത്,” ആര്‍എസ്എസ് തത്വചിന്തകന്‍ എം.ജി. വൈദ്യ അഭിപ്രായപ്പെട്ടു.
“ഗാന്ധിവധത്തില്‍ ആര്‍എസ്എസ് ഉള്‍പ്പെട്ടിട്ടില്ലായിരുന്നു, പകരം സംഘടനയുമായി ബന്ധമുള്ള ചില ആളുകള്‍ മാത്രമേ ഉള്‍പ്പെട്ടിരുന്നുള്ളൂ എന്ന്‍ രാഹുല്‍ ഇപ്പോള്‍ പറയുകയാണെങ്കില്‍, ആ ചില ആളുകള്‍ ഏതുവിധത്തില്‍ ഉള്‍പ്പെട്ടിരുന്നു എന്ന്‍ വിശദീകരിച്ച് തന്‍റെ പ്രസ്താവനയെ സാധൂകരിക്കേണ്ടത് രാഹുല്‍ തന്നെയാണ്. ഈ ചില ആളുകളുടെ സംഘടനയിലെ പദവികള്‍ എന്തായിരുന്നു, അവരുടെ സംഘടനയുമായുള്ള ബന്ധം എന്തായിരുന്നു, ഇതൊക്കെ രാഹുല്‍ വ്യക്തമാക്കണം,” വൈദ്യ പറഞ്ഞു.
Post Your Comments