
ശ്രീനഗർ:ജമ്മുകശ്മീരില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഗ്രനേഡാക്രമണം .കശ്മിരിലെ പുല്‍വാമയിലാണ് സംഭവം .18 പോലീസുകാര്‍ക്ക് പരിക്കേറ്റു.ഗ്രനേഡാക്രമണത്തിന് പിന്നാലെ വെടിവെയ്പ്പും നടന്നതായി റിപ്പോര്‍ട്ടുകൾ വ്യക്തമാക്കി.പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സുരക്ഷാ സേന പ്രദേശം വളഞ്ഞ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട് .കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങിന്റെ ദ്വിദിന കശ്മീര്‍ സന്ദര്‍ശനം നടക്കവെ പുല്‍വാമ ജില്ലയിലെ രത്നിപോറയിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്നലെ ഒരാൾ മരിച്ചിരുന്നു. തുടർന്നാണ് വീണ്ടും ഗ്രനേഡാക്രമണം നടന്നിരിക്കുന്നത്.
ജൂലായ് എട്ടിന് ഹിസ്ബുള്‍ നേതാവ് ബര്‍ഹാന്‍ വാനി കൊല്ലപ്പെടാനിടയായ സംഭവത്തിനു ശേഷംനിരവധി പേരാണ് കശ്മീരിലുണ്ടായ വിവിധ സംഘര്‍ഷങ്ങളിലായി മരിക്കുന്നത്.രാജ്നാഥ് സിങിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് കശ്മീരില്‍ ഒരുക്കിയിരിക്കുന്നത്.
Post Your Comments