NewsIndia

പത്ത് പുതിയ വിമാനത്താവളങ്ങൾ കൂടി വരുന്നു

മുംബൈ: പുതിയ 10 വിമാനത്താവളങ്ങൾ നിർമിക്കാൻ സിവിൽ വ്യോമയാന മന്ത്രാലയവുമായി മഹാരാഷ്ട്രാ സർക്കാർ ധാരണയായി. പ്രാദേശിക മേഖലകളെ ബന്ധിപ്പിക്കൽ പദ്ധതിക്കു കീഴിലാണിത്. ഇതിനുള്ള ഭൂമി സർക്കാർ സൗജന്യമായി നൽകും. കോലാപ്പൂർ, ഷിർഡി, അമരാവതി, ഗോണ്ടിയ, നാസിക്, ജൽഗാവ്, നാന്ദേഡ്, സോലാപുർ, രത്‌നഗിരി, സിന്ധുദുർഗ് എന്നിവിടങ്ങളിലാണ് പുതിയ വിമാനത്താവളം വരുന്നത്.

പദ്ധതി ചിലവിന്റെ 80 ശതമാനം കേന്ദ്രസർക്കാരും 20 ശതമാനം സംസ്ഥാനസർക്കാരും നിർവഹിക്കും. റെയിൽ, റോഡ്, മെട്രോ, ജലഗതാഗത കണക്റ്റിവിറ്റിയും ഈ വിമാനത്താവളങ്ങളിലേക്ക് ഉണ്ടാകും. 10 വിമാനത്താവളങ്ങൾക്കും സൗജന്യനിരക്കിൽ സംസ്ഥാന സർക്കാർ വെള്ളവും വൈദ്യുതിയും നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button