അലഹബാദ് : ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കൈക്കൂലിക്കേസില്‍ ഹെഡ്കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. അഴിമതിവിരുദ്ധ വിഭാഗമാണ് സാഹിബാബാദ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഋഷിപാല്‍ എന്ന പോലീസുകാരനെ അറസ്റ്റ് ചെയ്തത്.
സാഹബബാദ് പോലീസ് പിടിച്ചടുത്ത ട്രക്ക് വിട്ടു കിട്ടണമെങ്കില്‍ 12,000 രൂപ നല്‍കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. കസ്റ്റഡിയിലെടുത്ത വാഹനത്തിന്റെ ഉടമയായ രാജീവ് എന്നയാള്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് വാഹനം വിട്ടു നല്‍കാമെന്നും 12,000 രൂപ നല്‍കണമെന്നും ഇയാള്‍ പറഞ്ഞത്. ഉടമയുടെ കൈയില്‍ നിന്നു പണം വാങ്ങുന്നതിനിടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നേരത്തെയും പരാതികള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments