മണക്കാട്: കാലുകള്‍ക്ക് സ്വാധീനമില്ലാത്ത വൃദ്ധയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞു മരിച്ച നിലയില്‍ കണ്ടെത്തി. മണക്കാട് കുര്യാത്തിയിലെ ഭാഗ്യവതി(74)യാണു മരിച്ചത്.ഭര്‍ത്താവ് ഇന്നലെ രാവിലെ ഒമ്പത് മണിയോടെ പുറത്തു പോയിരുന്നു. പന്ത്രണ്ടിനു തിരികെയെത്തിയപ്പോള്‍ വീട്ടില്‍ നിന്നും തീയും പുകയും വരുന്നതാണ് കണ്ടത്.
ഭര്‍ത്താവ് മണിയും ഭാഗ്യവതിയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കട്ടിലിനരികിലുള്ള ഗ്യാസ് സ്റ്റൗ കത്തിച്ചപ്പോള്‍ തീ പടര്‍ന്നു പിടിച്ചതാകമെന്ന് പ്രാഥമിക നിഗമനം. നാട്ടുകാരും ഫോര്‍ട്ട് പോലീസും ചേര്‍ന്ന് തീ അണച്ചപ്പോഴേക്കും ഭാഗ്യവതിയുടെ ശരീരവും കട്ടിലുമെല്ലാം പൂര്‍ണ്ണമായി കത്തി നശിച്ചിരുന്നു.
Post Your Comments