ദുബായ്: അറബിക് പത്രങ്ങളിലും തെരുവുനായ പ്രശ്നം വാർത്ത. ഗൾഫിലെ അറബിക് പത്രങ്ങളും കേരളത്തിൽ സജീവ ചർച്ചയായ തെരുവു നായ പ്രശ്നം വാർത്തയാക്കി. അറബിക് മാധ്യമങ്ങൾ തിരുവനന്തപുരം പുല്ലുവിള തീരഗ്രാമത്തിൽ വയോധികയെ തെരുവനായ കടിച്ചുകൊന്ന സംഭവം വൻ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. സൗദിയില്‍ നിന്നിറങ്ങുന്ന ഒകാസ് പത്രം കേരളത്തിൽ മനുഷ്യരേക്കാളും വില തെരുവുനായ്ക്കള്‍ക്കാണ് എന്നാണ് പ്രസിദ്ധീകരിച്ചത്. യുഎഇയിലെ ഇംഗ്ലീഷ് പത്രങ്ങളും ഇത്തരത്തിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയാണ് വാർത്ത പ്രസിദ്ധീകരിച്ചത്. ഗൾഫിലെ ഇന്ത്യക്കാരുടെ ഇടയിൽ മാത്രമല്ല, സ്വദേശികളുടെയും മറ്റു രാജ്യങ്ങളുടെയും ഇടയിലും വാർത്ത ചർച്ചയായിട്ടുണ്ട്.
Post Your Comments