IndiaNewsInternational

അഫ്ഗാനിസ്ഥാന്‍-ഇന്ത്യ സഹകരണം ശക്തമാകുന്നതില്‍ പാകിസ്ഥാന് ആശങ്ക

ഇന്ത്യ കൂടുതൽ ആയുധങ്ങൾ അഫ്ഗാനിസ്ഥാന് നല്‍കാന്‍ സജ്ജമാകുമ്പോള്‍ പാക്കിസ്ഥാന് ആശങ്ക, ഇന്ത്യ കഴിഞ്ഞ 15 വർഷമായി അഫ്ഗാനിസ്ഥാനിലേക്ക് $ 2 ബില്യണില്‍ കൂടുതല്‍ സാമ്പത്തിക സഹായം നൽകി. ഇതിന്റെ ചുവട് പിടിച്ച് കഴിഞ്ഞ ഡിസംബറിൽ 4 അറ്റാക്ക്‌ ഹെലികോപ്റ്ററുകള്‍ ഇന്ത്യ കാബൂള്‍ സര്‍ക്കാരിന് ഇസ്ലാമിക്‌ താലിബാന്‍ പ്രസ്ഥാനം കടപുഴക്കുന്നതിനു വേണ്ടി കൊടുക്കുമെന്ന് പ്രഖ്യാപിച്ചു.

അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള അടുത്ത സൈനിക ബന്ധം പ്രത്യാശകരമാണോ എന്ന ചോദ്യത്തിന് ഒരു പാക് വിദേശകാര്യ മന്ത്രാലയ വക്താവ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളരെ ദൃഡമാണ് എന്ന അഭിപ്രായം പറഞ്ഞു.
“ഞങ്ങളുടെ പ്രതീക്ഷ ഇന്ത്യ പാകിസ്ഥാനിൽ അസ്ഥിരത സൃഷ്ടിക്കാൻ അഫ്ഗാൻ മണ്ണ് ഉപയോഗിക്കില്ല എന്നാണ്.
ഒരു ഇന്ത്യൻ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥന്‍റെ അഭിപ്രായ പ്രകാരം 800 അഫ്ഗാൻ ഓഫീസർമാർക്ക് ഇന്ത്യ പരിശീലനം നല്‍കും.

യുഎസ് പിന്തുണ

2002 മുതൽ അഫ്ഗാൻ സുരക്ഷാ സേനയെ പരിശീലിപ്പിക്കാൻ $ 68 ബില്യൺ അധികം വകയിരുത്തിയ അമേരിക്ക ഇന്ത്യൻ സൈനിക സഹായം സ്വാഗതം ചെയ്തിട്ടുണ്ട്.ഈ മാസം ആദ്യം അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സൈന്യത്തിന്റെ കമാൻഡർ ജനറൽ ജോൺ നിക്കോൾസൺ ഇന്ത്യൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button