റിയോ ഡി ജനീറോ :അതിരുകളില്ലാത്ത സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പോരാട്ടവീര്യത്തിന്റെയും സന്ദേശമുയര്‍ത്തിയ മുപ്പത്തൊന്നാം ഒളിമ്പിക്‌സിന് റിയോയിലെ മാരക്കാന സ്റ്റേഡിയത്തില്‍ സമാപനം.ബ്രസീലിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന സമാപന ചടങ്ങുകളാണ് സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. നാലുവര്‍ഷത്തിനുശേഷം ജപ്പാനിലെ ടോക്യോയില്‍ വീണ്ടും കാണാമെന്ന ആശംസയും , പ്രത്യാശയും പങ്കുവച്ച് അത്‌ലറ്റുകൾ രണ്ടാഴ്ചക്കാലം ആവേശമുണർത്തിയ റിയോയോട് വിട പറഞ്ഞൂ.
വിഖ്യാത കാര്‍ണിവല്‍ സംവിധായിക റോസ മല്‍ഹോയ്‌സാണ് സമാപന ചടങ്ങ് അണിയിച്ചൊരുക്കിയത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കിനെ സാക്ഷിനിര്‍ത്തി റിയോ മേയര്‍ എഡ്വാഡോ പെയ്‌സ് അടുത്ത ഒളിമ്പിക്‌സിന് ആതിഥേയരായ ടോക്യോയുടെ മേയര്‍ യൂറിക്കോ കോയിക്കെയ്ക്ക് ഒളിമ്പിക് പതാക ഔദ്യോഗികമായി കൈമാറി.
സമാപന ചടങ്ങിനോടനുബന്ധിച്ച് നടന്ന മാര്‍ച്ച് പാസ്റ്റില്‍ ഗുസ്തി വെങ്കലമെഡല്‍ ജേതാവ് സാക്ഷി മാലിക് ഇന്ത്യന്‍ പതാകയേന്തി. 46 സ്വർണവും 37 വെള്ളിയും 38 വെങ്കലവുമടക്കം 121 മെഡലുകളാണ് യുഎസ് നേടിയത്.ചൈനയെ പിന്തള്ളി രണ്ടാം സ്ഥാനത്തുവന്ന ബ്രിട്ടന് 27 സ്വര്‍ണമടക്കം 66 മെഡലാണുള്ളത്. . 26 സ്വർണവും 18 വെള്ളിയും 26 വെങ്കലവുമുൾപ്പെടെ 70 മെഡലുകളുമായി ചൈന മൂന്നാം സ്ഥാനത്താണ്.ഇന്ത്യക്ക് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന്റെ വെള്ളിയും ഗുസ്തി താരം സാക്ഷി മാലിക്കിന്റെ വെങ്കലവുമടക്കം രണ്ടു മെഡലുമായി ഇന്ത്യ 67 സ്ഥാനത്തുമാണ്.ഇതോടെ ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കള്‍ക്കും സാക്ഷ്യം വഹിച്ച റിയോയിലെ 16 ദിന രാത്രങ്ങള്‍ നീണ്ട ആവേശകരമായ ആഘോഷങ്ങള്‍ക്ക് ശുഭകരമായ പര്യവസാനമായിരിക്കുകയാണ് .
Post Your Comments