Sports

കേന്ദ്ര കായിക മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയിൽ 3 മലയാളി താരങ്ങള്‍ ; ഒളിംപിക് മെഡൽ ലക്ഷ്യമിട്ട് വിപുലമായ പദ്ധതികൾ

ഒളിംപിക് മെഡൽ ലക്ഷ്യമിട്ട് കൊണ്ടുള്ള വിപുലമായ പദ്ധതികളുടെ ഭാഗമായി കേന്ദ്ര കായിക മന്ത്രാലയം  വിദഗ്ധ സമിതിയെ നിയമിച്ചു. മന്ത്രാലയത്തിന്റെ മുൻഗണന പട്ടികയിലുള്ള 12 ഇനങ്ങളിലാണ് ആദ്യഘട്ടത്തിൽ നിരീക്ഷകരെ നിയോഗിച്ചിരിക്കുന്നത്. സ്വന്ത ഇനങ്ങളിലെ കർമ്മ പദ്ധതികൾക്ക് പുറമെ കൂട്ടായ നിർദ്ദേശങ്ങളും സമിതി നൽകും. കൂടാതെ സ്പോർട്സ് ഫെഡറേഷനുകൾ,ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എന്നിവയുടെ ഉപദേശക സമിതിയായും ഈ സമിതി പ്രവർത്തിക്കും.

കേരളത്തിൽ നിന്ന് പി ടി ഉഷ, അഞ്ചു ബോബി ജോർജ്(അത് ലറ്റിക്സ്), ഐ എം വിജയൻ(ഫുട്ബോൾ)എന്നിവരാണ് സമിതിയിലെ മലയാളി സാന്നിധ്യം. 2020, 2024, 2028 വര്‍ഷങ്ങളിലെ ഒളിംപിക്‌സ് തയാറെടുപ്പുമായി ബന്ധപ്പെട്ട ദൗത്യങ്ങളുടെ നടത്തിപ്പിലും ദേദേശീയ നിരീക്ഷകര്‍ മുഖ്യ പങ്ക് വഹിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button