തിരുവനന്തപുരം ∙ തെരുവുനായ ശല്യം നേരിടാൻ അടിയന്തര നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.മേനക ഗാന്ധിക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാകില്ലഎന്നും ശിലുവമ്മയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ അടിയന്തര ധനസഹായം നൽകണമെന്നും സൗജന്യമായി വീടുവച്ചു നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .തെരുവു നായ്ക്കളെ കൊല്ലുന്നതുകൊണ്ടു കേരളത്തിൽ പട്ടികടി കുറയില്ലെന്നു കേന്ദ്ര ശിശുവികസന വകുപ്പുമന്ത്രി മേനക ഗാന്ധി പറഞ്ഞിരുന്നു.60 വർഷമായി നായ്ക്കളെ കൊന്നൊടുക്കിവന്ന സംസ്ഥാനം എന്തു നേടി. സ്ത്രീ കൊല്ലപ്പെട്ട സംഭവം ദുഃഖകരമാണെന്നും അതിനു നായ്ക്കളെ കൊല്ലുന്നത് മണ്ടത്തരമാണെന്നും ബീച്ചിലേക്കുപോയ സ്ത്രീയുടെ കൈവശം എന്തോ മാംസഭാഗം ഉണ്ടായിരുന്നിരിക്കണംഅല്ലാതെ വെറുതെ നായ്ക്കൾ ആക്രമിക്കില്ലെന്നുംമേനക ഗാന്ധി പറഞ്ഞിരുന്നു.തിരുവനന്തപുരം പുല്ലുവിളയിൽ തെരുവുനായ്ക്കൂട്ടം അറുപത്തഞ്ചുകാരിയെ കടിച്ചുകീറി കൊന്നതിനെ തുടർന്നു പ്രദേശത്തെ തെരുവുനായ്ക്കളെ കൊല്ലാൻ പഞ്ചായത്ത് ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നുമേനക ഗാന്ധിയുടെ പ്രതികരണം.
Post Your Comments