ചെറിയ കുട്ടികളെ ഐസിസ് വൻതോതിൽ തങ്ങളുടെ ജിഹാദിന് വേണ്ടി പ്രയോജനപ്പെടുത്തുന്ന വാർത്തകൾ ലോകം ഞെട്ടലോടെയാണ് കേട്ടത്. കുട്ടികളെ തങ്ങളിലേക്ക് ആകർഷിക്കുന്നതിനായി ഇവർ അതിനായി ഒരു ആപ്പ് തന്നെ കണ്ടുപിടിച്ചിരുന്നു. ആയുധങ്ങളുടെ കാർട്ടൂൺ ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു കുട്ടികൾക്ക് ഐസിസ് ക്ലാസ് എടുത്തിരുന്നത്.
ഇറാഖിൽ ഈയിടെ നടന്ന സ്‌ഫോടനത്തിൽ ചാവേറായത് 12 നും 14 നും ഇടയിൽ പ്രായമുള്ള ഒരാൺകുട്ടിയായിരുന്നു. ഈ ആക്രമണത്തിൽ 51 പേർ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം ഇറാഖിലെ കിർകുക്കിൽ വെച്ച് 12 വയസുള്ള മറ്റൊരു ആൺകുട്ടിയെ പിടികൂടിയിരുന്നു. ഇവന്റെ ദേഹത്ത് നിന്നും ബോംബുകളും മറ്റും അഴിച്ചെടുക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. പോലീസിന്റെ പിടിയിൽ അകപ്പെട്ടപ്പോൾ ഈ കുട്ടി ഉറക്കെ കരയുകയായിരുന്നു എന്നാണ് വിവരം.കിർക്കുക്കിലെ ഷിയാ പള്ളിക്ക് സമീപം സ്ഫോടനം നടത്താൻ പോകുന്നതിനിടെയാണ് ഈ 12 വയസുകാരൻ പോലീസിന്റെ പിടിയിലാകുന്നത്.
ഐസിസ് ഭീകരർ കുട്ടികൾക്ക് ട്രെയിനിങ് നൽകുന്നതും തങ്ങൾ പിടികൂടുന്ന ആളുകളെ കുട്ടികളെക്കൊണ്ട് കൊല്ലിക്കുന്നതുമായ ക്രൂരമായ വീഡിയോകൾ ഇതിന് മുൻപും പുറത്ത് വന്നിരുന്നു.
Post Your Comments