ടോക്കിയോ: ശക്തമായ കാറ്റും മഴയും ജപ്പാനില്‍ വിമാന സര്‍വീസിനെ ബാധിച്ചു. ശക്തിയേറിയ മിന്ദുലെ ചുഴലിക്കാറ്റ് തിങ്കളാഴ്ച ജപ്പാനിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുക. മിയകെ ദ്വീപില്‍ രൂപപ്പെട്ട കാറ്റ് പ്രദേശിക സമയം ഉച്ചയ്ക്കു ശേഷം ഉത്തര ടോഹോകുവില് എത്തിമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നല്‍കിയത്.
കാറ്റിനൊപ്പം മഴ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതേതുടര്‍ന്ന് 400 ഓളം വിമാന സര്‍വീസുകളാണ് നിര്‍ത്തിവച്ചത്. ജപ്പാന് എയര്‍ലൈന്‍സിന്റെ 145 ആഭ്യന്തര സര്‍വീസുകളും ഓള് നിപ്പോണ്‍ എയര്‍വേസിന്റെ 96 സര്‍വീസുകളും റദ്ദാക്കി. 50,000 ഓളം യാത്രക്കാരാണ് ഇതുമൂലം പ്രതിസന്ധിയിലായത്.
അതേസമയം, സൂപ്പര്‍ ഫാസ്്റ്റ് ബുള്ളറ്റ് ട്രെയിന്‍ അടക്കമുള്ള ട്രെയിന്‍ സര്‍വീസുകള്‍ രാവിലെ മുടക്കം കൂടാതെ നടന്നതായി അധികൃതര്‍ അറിയിച്ചു.
ഇന്നലെ ഉത്തര മേഖല ദ്വീപായ ഹോക്കൈദോയിലുണ്ടായ കോംപാസു ചുഴലിക്കാറ്റില്‍ കാര്യമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശനിയാഴ്ച ഹോക്കൈദോയില് കടല്‍ക്ഷോഭവും നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
Post Your Comments