ന്യൂഡൽഹി: മൂന്നു ലക്ഷത്തിൽ കൂടുതലുള്ള എല്ലാ പണ ഇടപാടുകളും നിരോധിക്കാൻ ആലോചന. കേന്ദ്ര സർക്കാർ കള്ളപ്പണം തടയുന്നതിന് സാമ്പത്തിക ഇടപാടുകൾ കർശനമായി നിയന്ത്രിക്കാൻ ആലോചിക്കുന്നു. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശകളനുസരിച്ച് മൂന്നുലക്ഷം രൂപയ്ക്ക് മേലുള്ള സാമ്പത്തിക ഇടപാടുകൾക്ക് വിലക്ക് കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഉറവിടം വ്യക്തമാണെങ്കിലും 15 ലക്ഷത്തിലധികം രൂപ കൈയിൽവെക്കരുതെന്ന ശുപാർശ അംഗീകരിക്കണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
വ്യാപാരികളും വ്യവസായികളും ഇത്തരമൊരു തീരുമാനം വന്നാൽ നികുതി ഉദ്യോഗസ്ഥരുടെ പീഡനത്തിനിരയാകുമെന്ന് ആശങ്കപ്പെടുന്നു. മൂന്നു ലക്ഷത്തിൽ മുകളിലുള്ള ഇടപാടുകൾ ഉപയോഗിക്കേണ്ട എന്നത് ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡുകൾ വഴിയോ അല്ലെങ്കിൽ ചെക്ക് ഡ്രാഫ്റ്റ് ഉപയോഗിച്ചോ നടത്താൻ പ്രേരിപ്പിക്കുന്നതാണ്. ബാങ്കുകൾ അറിഞ്ഞുകൊണ്ട് ഇടപാടുകൾ നടത്തുന്നതിന് വേണ്ടിയാണിത് . ഡെബിറ്റ് കാർഡുകളുടെ ഉപയോഗം സാർവത്രികമാക്കാനും സർക്കാർ ആലോചിക്കുണ്ട്.
20,000 രൂപയ്ക്കു മേൽ വസ്തുകച്ചവടത്തിനു അഡ്വാൻസോ വിലയോ നൽകാൻ പാടില്ലെന്ന നിയമവും വന്നിട്ടുണ്ട്. പലപ്പോഴും ആദായനികുതി വകുപ്പ് പരിശോധനയിൽ കണ്ടെത്തുന്ന കണക്കിൽ പെടാത്ത പണം വസ്തു കച്ചവടത്തിൽകൂടെ ലഭിച്ചതാണെന്നാണ് പറയാറ്. ഇത് ഒഴിവാക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു നിയമം വന്നത്.
Post Your Comments