ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിലെത്തുന്ന ഭക്തജനങ്ങൾക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ത് തീരുമാനിച്ചാലും പരാമാവധി സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ മുന്നോട്ട് പോകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സർക്കാരിന് ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് പരാമവധി സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക എന്ന ലക്ഷ്യം മാത്രമേയുള്ളു. തീരുമാനങ്ങളൊന്നും ആയില്ലെങ്കിലും ശബരിമലയിൽ സമഗ്രമായ വികസനം നടപ്പാക്കുക, ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുക, ശബരിമലയിൽ ഭക്തർ വന്നു ചേരുന്ന ഇടങ്ങൾ, ഇടത്താവളങ്ങൾ എന്നിവ വികസിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ചില അഭിപ്രായങ്ങളാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. യോഗം ചേർന്നത് പത്ത് വകുപ്പുകൾ ഏകോപിപ്പിച്ചാണ്.
വളരെ പ്രാകൃതമായി മനുഷ്യൻ മനുഷ്യനെ ചുമന്നുകൊണ്ടു പോകുന്ന സമ്പ്രദായം വരെ ശബരിമലയിലുണ്ട്. അതിന് അറുതി വരുത്തി വനംവകുപ്പിന്റെ അനുമതിയോടെ റോപ്പ് വേ പ്രായോഗികമാക്കാമെന്ന നിർദേശമുണ്ട്. സ്ത്രീ പ്രവേശനത്തിൽ പാർട്ടി സെക്രട്ടറി നിലപാട് വളരെ വ്യക്തമാണ്. ലിംഗവിവേചനം പാടില്ലെന്നതാണ് നയം. വിഷയം സുപ്രിം കോടതിയുടെ പരിഗണനയിലാണെന്നും കടകംപള്ളി പറഞ്ഞു.
Post Your Comments