കൊല്ലം : സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി സുമേഷാണ്(20) കൊല്ലപ്പെട്ടത്. ഓഗസ്റ്റ് ഒമ്പതിനാണ് സുമേഷിന് മര്‍ദനമേറ്റത്. ബൈക്കില്‍ പോവുകയായിരുന്ന സുമേഷിനെ കമ്പി വടി കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
ആളുമാറിയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മറ്റൊരാളെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്ന ഗുണ്ടാ സംഘം ഹെല്‍മറ്റ് ധരിച്ചിരുന്ന സുമേഷിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിനുശേഷം ഹെല്‍മറ്റ് ഊരിമാറ്റിയപ്പോഴാണ് ഗുണ്ടാസംഘത്തിന് ആളുമാറിയ വിവരം മനസിലാകുന്നതും.
നെഞ്ചിനും കരളിനും ഗുരുതരമായി പരുക്കേറ്റ സുമേഷിനെ കൊല്ലത്തെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതിനുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഏഴുപേരെ ഇരവിപുരം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Post Your Comments