നിലപാടില്‍ മാറ്റമില്ലെന്ന് സ്ത്രീവിരുദ്ധ പ്രസംഗത്തിലൂടെ വിവാദത്തിലകപ്പെട്ട പ്രഭാഷകന്‍ ഡോ.രജിത്ത് കുമാര്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രജിത് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും എക്കാലത്തും കുടുംബത്തിന് മുന്‍തൂക്കം നല്‍കണമെന്നുമാണ് താന്‍ പറഞ്ഞതെന്ന് രജിത്ത് കുമാര്‍ പറഞ്ഞു.
അതേസമയം തന്റെ പ്രസംഗങ്ങള്‍ വളച്ചൊടിച്ചുവെന്നും തന്നെ സ്ത്രീ വിരുദ്ധനാക്കാന്‍ ചില ഗൂഢകേന്ദ്രങ്ങള്‍ ശ്രമിച്ചുവെന്നും. റിയോ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്കായി സിന്ധുവും സാക്ഷിയും മെഡല്‍ നേടിയതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ഭാരത സംസ്കാരമനുസരിച്ച് സ്ത്രീകള്‍ മുന്‍തൂക്കം കൊടുക്കേണ്ടത് കുടുംബമൂല്യങ്ങള്ക്കാണെന്നും രജിത് കുമാര്‍ പറഞ്ഞു.
സ്ത്രീകളുടെ ശരീര പ്രകൃതി പ്രകാരം അവര്‍ അടങ്ങിയൊതുങ്ങിയിരിക്കണമെന്നാണ് ഖുറാന് നിര്‍ദ്ദേശമെന്നും കായികാഭ്യാസങ്ങളിലൂടെ സ്ത്രീകളുടെ ഗര്ഭപാത്രത്തതിന് സ്ഥാനചലനം സംഭവിക്കുമെന്നും പിന്നീട് ഗര്‍ഭം ധരിക്കാന്‍ സാധിക്കില്ലെന്നുമുള്ള സ്ത്രീ വിരുദ്ധ പ്രസംഗത്തിലൂടെ വിവാദത്തിലകപ്പെട്ട രജിത്ത് കുമാര്‍ സ്ത്രീകളുടെ ശരീരം പൊന്നു പോലെ കൊണ്ടു നടക്കേണ്ടതാണെന്നും തന്റെ വിവാദ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
Post Your Comments