തിരുവനന്തപുരം● സലഫി സെന്ററിലേക്ക് വിശ്വഹിന്ദു പരിഷത്ത് നടത്തിയ മാര്‍ച്ചും അവരെ തടയാനായി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയതും രാവിലെ തിരുവനന്തപുരത്ത് സംഘര്‍ഷാത്മകമായ അന്തരീക്ഷം സൃഷ്ടിച്ചു. എന്നാല്‍ പോലീസിന്റെ സമയോചിതമായ ഇടപെടല്‍ സംഘര്‍ഷം ഒഴിവാക്കി. പുളിമൂട് ജംഗ്ഷനില്‍ വച്ച് ബാരിക്കേഡ് ഉയര്‍ത്തിയാണ് മാര്‍ച്ച് പോലീസ് തടയുകയായിരുന്നു. വനിതാപ്രവര്‍ത്തകരടക്കം ആയിരത്തോളം വി.എച്ച്.പിക്കാരാണ് മാര്‍ച്ചില്‍ അണിനിരന്നത്.
അതേസമയം, മാര്‍ച്ച് സെന്ററിലേക്ക് എത്തിയാല്‍ ചെറുക്കാനായി നൂറു കണക്കിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരും സെക്രട്ടേറിയറ്റിന് പിറകില്‍ ഊറ്റുകുഴിയിലുള്ള സലഫി സെന്ററില്‍ തടിച്ചുകൂടിയിരുന്നു. മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ഇവര്‍ സെന്ററിലേക്ക് എത്തിയത്. ഇവിടേയും പോലീസ് ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞു. സംഘര്‍ഷം ഒഴിവാക്കാന്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിരുന്നത്. എന്നാല്‍ മാര്‍ച്ച് എം.ജി റോഡില്‍ വന്‍ ഗതാഗതക്കുരുക്കിന് ഇടയാക്കി.
Post Your Comments