റിയോ ഡി ജനീറോ: ഒളിംപിക്സ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയ ഇന്ത്യയുടെ പി.വി സിന്ധുവിന് അഭിനന്ദന പ്രവാഹം. സിന്ധുവിനെ പ്രശംസിച്ചും ആശംസയറിയിച്ചും നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്.പൊരുതിക്കളിച്ച സിന്ധുവിന്റെ ഈ ചരിത്ര നേട്ടം ഇന്ത്യ എക്കാലവും ഓര്‍ക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഈ അഭിമാന മുഹൂര്‍ത്തത്തില്‍ സിന്ധുവിന്റെ കുടുംബത്തോടൊപ്പം രാജ്യമാകെ പങ്കുചേരുന്നു എന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ട്വീറ്റ് ചെയ്തു
ഇന്ത്യയിലെ ഏത് പെണ്‍കുട്ടിക്കും ആത്മാര്‍പ്പണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും സിന്ധു തെളിച്ച വഴിയിലൂടെ മുന്നേറാമെന്ന് ഈ മല്‍സരം കാണിച്ചു തരുന്നുവെന്നും റിയോ ഒളിംപിക്സിലെ വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ വേദിയില്‍ ഇന്ത്യന്‍ കായിക രംഗത്തിന്റെ പുനര്‍ജ്ജീവനം വിളംബരം ചെയ്യപ്പെടട്ടേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സിന്ധുവിന് ആശംസകള്‍ നേര്‍ന്നത്.
സിന്ധു യഥാര്‍ത്ഥ ചാമ്പ്യനാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രശംസ. ഈ നേട്ടം ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്നും അദ്ദേഹം പറയുകയുണ്ടായി.സിന്ധുവിനെ അഭിനന്ദിക്കുന്നതിനൊപ്പം കോച്ച് ഗോപി ചന്ദിനെയും അഭിവാദ്യം ചെയ്യുന്നുവെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു. കൂടാതെ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ്, ഒളിംപ്യന്‍ എം.സി മേരി കോം, മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവരും സിന്ധുവിന് ആശംസകളറിയിച്ചിട്ടുണ്ട്.
Post Your Comments