കേരളത്തിലെ നിത്യഹരിതവനങ്ങളിലും അര്‍ദ്ധനിത്യഹരിതവനങ്ങളിലും കണ്ടുവരുന്ന ഒരിനം നിത്യഹരിതവൃക്ഷമാണ് രുദ്രാക്ഷം. രുദ്രാക്ഷമരത്തിന്റെ കുരുവും രുദ്രാക്ഷം എന്നാണ് അറിയപ്പെടുന്നത്. രുദ്രാക്ഷമരം കൂടുതലായും നേപ്പാളിലും ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലും ആണ് കാണപ്പെടുന്നത്. പുരാതനകാലം മുതല്‍ക്കേ ഭാരതീയ ഋഷിവര്യന്മാര്‍ രുദ്രാക്ഷം ശരീരത്തില്‍ ധരിച്ച് നടന്നിരുന്നു. ഭക്തിയുടേയും വിശുദ്ധിയുടേയും പ്രതീകമായ രുദ്രാക്ഷത്തിന് അനവധി ഔഷധഗുണങ്ങള്‍ ഉണ്ടെന്ന് അവര്‍ വിശ്വസിച്ചിരുന്നു. രുദ്രാക്ഷം ധരിക്കുന്നവര്‍ മത്സ്യ- മാംസങ്ങള്‍ കഴിക്കരുത്. ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും പറയുന്നു.
രുദ്ര എന്നാല്‍ ശിവനും അക്ഷം എന്നാല്‍ കണ്ണെന്നും പൊരുള്‍. അതുകൊണ്ട് ശിവന്റെ കണ്ണായി കരുതപ്പെടുന്ന രുദ്രാക്ഷത്തില്‍ മാഹാത്മ്യമേറെയാണ്. വിധിപ്രകാരം രുദ്രാക്ഷം ധരിച്ചാല്‍ പാപം ശമിക്കുമെന്നും അതുവഴി ഏറെ ഗുണം ലഭ്യമാകുമെന്നും ദൈവിക സാമീപ്യമുണ്ടാകുമെന്നുമാണ് സങ്കല്‍പ്പം. കഴുത്തില്‍ മുപ്പത്തിരണ്ട്, ശിരസ്സില്‍ നാല്‍പ്പത്, കാതില്‍ ആറു വീതം, കൈകളില്‍ പന്ത്രണ്ട് വീതം, ഭുജങ്ങളില്‍ പതിനാറ് വീതം, കണ്ണില്‍ ഒന്ന് വീതം, ശിഖയില്‍ ഒന്ന്, വക്ഷസ്ഥലത്ത് നൂറ്റിയെട്ട് എന്ന രീതിയില്‍ രുദ്രാക്ഷം ധരിക്കാനായാല്‍ അത് സാക്ഷാല്‍ പരമേശ്വരന്‍ ആകുന്നുവെന്ന് നാരദരോട് നാരായണ മഹര്‍ഷി വെളിപ്പെടുത്തുന്ന ഒരു ഭാഗം ദേവീഭാഗവതത്തില്‍ കാണുന്നുണ്ട്. വിധിപ്രകാരമല്ലാതെ രുദ്രാക്ഷം ധരിച്ചാല്‍ ഗുണത്തെക്കാളുപരി ദോഷം ഭവിക്കും.
രുദ്രാക്ഷമാല ധരിക്കുന്നതിനു മുന്‍പ് അത് ധരിക്കാന്‍ ചില വിധികള്‍ പൂര്‍വികര്‍ അനുശാസിച്ചിട്ടുണ്ട്. ആ വിധിയനുസരിച് മാല ധരിച്ചാല്‍ മാത്രമേ അതില്‍ നിന്നും ശരിയായ പ്രയോജനം നമുക്ക് ലഭിക്കുകയുള്ളു. ധരിക്കുന്നതിനു മാല വാങ്ങുമ്പോള്‍ അത് ശരിയായ രുദ്രാക്ഷമാണോ എന്ന് പരിശോധിക്കണം അതിനുശേഷം ഒരേമുഖ രുദ്രാക്ഷം കൊണ്ടുള്ള മാല വേണം തയ്യാറാക്കേണ്ടത്. പലമുഖ രുദ്രക്ഷം ഉപയോഗിച്ചുള്ള മാല ഒരേമുഖ രുദ്രാക്ഷം കൊണ്ടുള്ള മാലയുടെ അത്രയും ഫലം നല്‍കില്ലെന്നു പറയുന്നു. കഴുത്തില്‍ അണിയുന്ന മാല ജപിക്കുവാന്‍ ഉപയോഗിക്കരുത്, ജപിക്കുന്ന മാല കഴുത്തിലും അണിയുവാന്‍ പാടുള്ളതല്ല, ജപമാല പ്രത്യേകം കരുതണം, ജപമാലയില്‍ ജപിക്കുന്ന ആളിന്റെ സൗകര്യം പോലെ എണ്ണം നിശ്ചയിക്കാം അത് 27 ല്‍ കുറയാന്‍ പാടില്ല.
രുദ്രാക്ഷധാരണം ശരീര്‍ത്തെ ഒരു കവചം പോലെ സംരക്ഷിക്കുന്നു. മനസ്സിന് ശാന്തിയും ഉന്മേഷവും നല്‍കുന്നു. വിഷജന്തുക്കളും മറ്റുപദ്രവജീവികളും അയാളുടെ സമീപത്തുകൂടി വരില്ല, മനസ്സില്‍ ഏകാഗ്രത ലഭിക്കുന്നു, മുഖം ഐശ്വര്യവും പ്രശാന്തവുമാകുന്നു, രുദ്രക്ഷ ദാരികള്‍ പറയുന്നത് ഫലിക്കുന്നു, അവരെ എല്ലാവരും ബഹുമാനിക്കും, ദുഷ്ട ശക്തികളും ദുഷ്ടലക്ഷ്യത്തോടെ പ്രയോഗിക്കുന്ന മന്ത്രശക്തികളും മറ്റും രുദ്രാക്ഷധാരികള്‍ക്ക് ഏല്‍ക്കുകയില്ല. ശരീരത്തിന്റെ ഓറയെ ബലപ്പെടുത്തുവാന്‍ രുദ്രാക്ഷധാരണം കൊണ്ടു സാധിക്കും എന്നു ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ ഒരു പഠനം തെളിയിച്ചിരുന്നു. ഓറയുടെ സ്വാധീനത്തിലൂടെ ഹൃദയസ്പന്ദനത്തെ ക്രമീകരിക്കാനും രുദ്രാക്ഷത്തിനു കഴിവുണ്ടെന്നു ഈ പഠനത്തില്‍ പറയുന്നു.
പഴയകാലത്ത് രുദ്രാക്ഷം ധരിക്കുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കിയിരുന്നു. അക്കാലത്ത് ഋഷിപത്‌നിമാര്‍ രുദ്രാക്ഷം ധരിച്ച് പൂജാകര്‍മ്മങ്ങള്‍ നടത്തിയിരുന്നതായി പുരാണങ്ങളില്‍ പറയുന്നുണ്ട്. മാസമുറക്കാലത്ത് സ്ത്രീകള്‍ മാല ഊരിവയ്ക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. അവരുടെ താലിയോടൊപ്പം മൂന്നു മുഖ രുദ്രാക്ഷംകൂടി ബന്ധിച്ചു ധരിക്കുന്നത് വീടിന്റെ ഐശ്വര്യത്തിനും ദീര്‍ഘസുമംഗലിയായിരിക്കുന്നതിനും സഹായിക്കുന്നു. കുട്ടികള്‍ ഇല്ലാത്ത സ്ത്രീകള്‍ രണ്ടുമുഖ രുദ്രാക്ഷം ധരിക്കുന്നത് സന്താന ലബ്ധിക്കു നല്ലതാണ്. ചില ഗ്രന്ധങ്ങളില്‍ അവരുടെ ആര്‍ത്തവം കഴിഞ്ഞതിനു ശേഷമേ രുദ്രാക്ഷം ധരിക്കാന്‍ പാടുള്ളൂവെന്നു പറയുന്നുണ്ട്. പിത്തം, ദാഹം, വിക്കു എന്നിവ മാറിക്കിട്ടാന്‍ രുദ്രാക്ഷം നല്ലൊരു ഔഷധമാണ് എന്ന് ആയുര്‍വേദം സമര്‍ത്ഥിക്കുന്നു. മാത്രമല്ല കഫം, വാതം, തലവേദന തുടങ്ങിയ രോഗങ്ങള്‍ക്കും നല്ലതാണ്. രുചിയെ വര്‍ദ്ധിപ്പിക്കുമെന്ന് തെളിയിച്ചിട്ടുള്ള രുദ്രാക്ഷത്തിന് മാനസികരോഗങ്ങള്‍ ശമിപ്പിക്കുവാനുള്ള കഴിവുമുണ്ട്.
Post Your Comments