Devotional

രുദ്രാക്ഷത്തില്‍ സ്പര്‍ശിച്ചാല്‍…

ശിവചൈതന്യവുമായി ബന്ധപ്പെട്ട ഒന്നാണ് രുദ്രാക്ഷം. രുദ്രാക്ഷം ദര്‍ശിച്ചാല്‍ തന്നെ പുണ്യമാണ്. സ്പർശിച്ചാൽ അതിലേറെ പുണ്യമാണ്.  അക്ഷയമായ ദാനങ്ങളില്‍ ഉത്തമമാണ് രുദ്രാക്ഷദാനം. ഒരു രുദ്രാക്ഷമെങ്കിലും ധരിച്ചിട്ടുള്ളവര്‍ മാംസഭോജനവും മദ്യപാനവും ചണ്ഡാലസഹവാസവും മൂലമുണ്ടാവുന്ന പാപത്തില്‍ നിന്ന് മുക്തരാകും.സര്‍വ്വയജ്ഞങ്ങളും തപസും ദാനവും വേദാഭ്യാസവുംകൊണ്ട് എന്തു ഫലമുണ്ടാവുമോ അത് രുദ്രാക്ഷധാരണത്താല്‍ പെട്ടെന്ന് ലഭ്യമാകും.

രുദ്രാക്ഷം കഴുത്തിലോ കൈയിലോ കെട്ടിക്കൊണ്ട് ഒരാള്‍ മരിച്ചാല്‍ അവന്‍ രുദ്രപദം പ്രാപിക്കും. പുനര്‍ജന്മമുണ്ടാവില്ല. രുദ്രാക്ഷം ധരിക്കുന്നത് മൂലം ഗ്രഹ ദോഷങ്ങള്‍ അകലുകയും സമ്പത്ത്, സമാധാനം, ആരോഗ്യം എന്നിവ ഉച്ചസ്ഥായിയില്‍ എത്തുകയും ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

രുദ്രാക്ഷം തെരഞ്ഞെടുക്കുന്നത് പോലെതന്നെ ധരിക്കുന്നതിനും ചില നിയമങ്ങള്‍ ഉണ്ട്. രുദ്രാക്ഷം ധരിക്കുന്ന സമയത്ത് ശുദ്ധവൃത്തികള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. പ്രാര്‍ത്ഥനയും മന്ത്രോച്ചാരാണവും നടത്തി ഐശ്വര്യദായക ദിവസങ്ങളില്‍ വേണം രുദ്രാക്ഷ ധാരണം നടത്തേണ്ടത്. ധരിക്കുന്ന ആള്‍ ദിവസവും രുദ്രാക്ഷമന്ത്രം ഉരുക്കഴിക്കേണ്ടതുമുണ്ട്.

ഋതുമതികളായിരിക്കുന്ന സമയത്ത് രുദ്രാക്ഷം ധരിക്കാന്‍ പാടില്ല.അതുപോലെ ഉറങ്ങാന്‍ പോവുമ്പോള്‍ രുദ്രാക്ഷം ധരിക്കാന്‍ പാടില്ല കൂടാതെ ലൈംഗിക ബന്ധം നടത്തുമ്പോള്‍, ശവദാഹത്തില്‍ പങ്കെടുക്കുമ്പോള്‍, പ്രസവം നടന്ന വീട്ടില്‍ വാലായ്മ കഴിയുന്നതിന് മുമ്പ് സന്ദര്‍ശനം നടത്തുമ്പോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ രുദ്രാക്ഷം അണിയരുത് എന്നാണ് വിദഗ്ധമതം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button