Latest NewsNewsDevotional

മഹാദേവൻ്റെ കണ്ണുനീരിൽ നിന്നും പിറവിയെടുത്ത രുദ്രാക്ഷം; മാഹാത്മ്യം അറിഞ്ഞ് രുദ്രാക്ഷം ധരിക്കാം

പഞ്ചക്രത്യങ്ങളുടെയും നാഥനായ രുദ്രൻ്റെ ഉത്തമേന്ദ്രിയമായ അക്ഷമാണ് രുദ്രാക്ഷം. അതായത്, ഭഗവാൻ മഹാദേവൻ്റെ കണ്ണുനീരിൽ നിന്നാണ് രുദ്രാക്ഷം ഉണ്ടായതെന്നാണ് വിശ്വാസം. 21 തരത്തിലുള്ള രുദ്രാക്ഷങ്ങള്‍ ലഭ്യമാണ്. ഇവയെ മുഖങ്ങളുടെ എണ്ണത്തിലും വ്യത്യസ്തമായ ഫലത്തിലും അടിസ്ഥാനപ്പെടുത്തിയാണ് തരംതിരിച്ചിരിക്കുന്നത്. ആകെയുള്ള 21 ൽ 14 രുദ്രാക്ഷങ്ങള്‍ മാത്രമേ ധരിക്കാറുള്ളൂ.

ദേവീഭാഗവതത്തിലാണ് രുദ്രാക്ഷവുമായി ബന്ധപ്പെട്ട ഐതീഹ്യം വിവരിക്കുന്നത്. അതിശക്തനും പരാക്രമിയുമായ അസുര പ്രമാണിയായ ത്രിപുരൻ ദേവന്മാരെ പരാജയപ്പെടുത്തി ഏകചത്രാധിപതിയായി തീര്‍ന്നു. തുടര്‍ന്ന് സങ്കടത്തിലാഴ്ന്ന ദേവന്മാര്‍ ഭഗവാൻ മഹാദേവനെ സമീപിച്ച് പരാതി ബോധിപ്പിച്ചു. എന്നാൽ ത്രിപുരനെ എങ്ങനെ വധിക്കണം എന്ന ആലോചിച്ച് ഭഗവാൻ ധ്യാനത്തിൽ മുഴുകി. ഇതിന് ശേഷം കണ്ണുതുറന്നപ്പോള്‍ അശ്രുബിന്ദുക്കൾ താഴെവീണു. ഈ ബാഷ്പ ബിന്ദുക്കളിൽ നിന്നാണത്രെ രുദ്രാക്ഷ വ്യക്ഷങ്ങളുണ്ടായത്. ഭഗവാൻ്റെ സൂര്യ നേത്രത്തിൽ നിന്ന് രക്ത നിറത്തിൽ 12 തരത്തിലുള്ള രുദ്രാക്ഷങ്ങളും ചന്ദ്ര നേത്രത്തിൽ നിന്ന് വെള്ള നിറത്തിൽ 16 തരത്തിലുള്ള രുദ്രാക്ഷങ്ങളും അഗ്നി നേത്രത്തിൽ നിന്ന് കറുപ്പ് നിറത്തിൽ 10 തരത്തിലുള്ള രുദ്രാക്ഷങ്ങളും ഉണ്ടായി.

പതിനാല് തരം രുദ്രാക്ഷങ്ങള്‍

  • ഏകമുഖി രുദ്രാക്ഷം

വളരെ അമൂല്യമായതും ലഭിക്കാനേറെ ദുഷ്കരവുമായ രുദ്രാക്ഷങ്ങളിൽ ഒന്നാണ് ഏകമുഖി രുദ്രാക്ഷം. ഈ രുദ്രാക്ഷത്തില്‍ നാഗസര്‍പ്പങ്ങള്‍, ത്രിശുലം, ശിവലിംഗം എന്നിവ ദൃശ്യമാകും. ഏകമുഖി രുദ്രാക്ഷം ധരിച്ചാല്‍ ബ്രഹ്മഹത്യാദിപാപങ്ങള്‍ നശിക്കുകയും ഇന്ദ്രിയവിജയം സാധ്യമാവുകയും ബ്രഹ്മജ്ഞാനം വരെ ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ധനം, സന്തോഷം, അഭിവൃദ്ധി, ആഗ്രഹസാക്ഷാത്ക്കാരം എന്നിവയ്ക്കെല്ലാം ഏകമുഖി രുദ്രാപക്ഷ ധാരണമാണുത്തമം.

  • ദ്വിമുഖി രുദ്രാക്ഷം

ചന്ദ്രൻ അധിപനായ ഈ രുദ്രാക്ഷം ശിവപാര്‍വതിയുടെ അര്‍ദ്ധനാരിശ്വര സങ്കല്പ്പത്തിന്‍റെ അവതാരമായാണ് കാണുന്നത്. ഇത് ധരിച്ചാൽ സ്വന്തം ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിടാനും കുണ്ഡലിന്നിയുടെ ഉണര്‍വും ഉണ്ടാകുമെന്നുമാണ് വിശ്വാസം. ദാമ്പത്യബന്ധം ശക്തമാക്കാനും മാനസിക അസ്വാസ്ഥ്യങ്ങള്‍ ഇല്ലാതാക്കാനും ദ്വിമുഖി രുദ്രാക്ഷം ധരിക്കുന്നത് ഉത്തമമാണ്.

  • ത്രിമുഖി രുദ്രാക്ഷം

അഗ്നി ദേവതയായ ഈ രുദ്രാക്ഷം എല്ലാ പാപങ്ങളും ഭസ്മികരിക്കുമെന്നാണ് വിശ്വാസം. ഇതിൻ്റെ ധാരണം ത്രിമൂര്‍ത്തികളെ ആരാധിക്കുന്ന ഫലം ലഭിക്കും. സ്ത്രീകള്‍ താലിയോടൊപ്പം ത്രിമുഖി രുദ്രാക്ഷം ധരിച്ചാൽ സൗഭാഗ്യവതിയും ദീര്‍ഘസുമംഗലിയുമായി ഭവിക്കുമെന്നാണ് പറയപ്പെടുന്നത്. ത്രിമൂര്‍ത്തികളായ ബ്രഹ്മ-വിഷ്ണു മഹേശ്വരന്മാരുടെ പൂര്‍ണ അനുഗ്രഹത്തിനും ഇത് ഉത്തമമാണ്.

  • ചതുര്‍മുഖി രുദ്രാക്ഷം

ബ്രഹ്മസ്വരൂപമായ ചതുര്‍മുഖി രുദ്രാക്ഷം കഴിവ്, ഓര്‍മ്മ ശക്തി, ബുദ്ധി എന്നിവ വര്‍ധിക്കാന്‍ ഉത്തമമാണ്. ഈ രുദ്രാക്ഷം ധരിക്കുന്നതിലൂടെ ത്വക്കുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഇല്ലാതാകുമെന്നും പറയപ്പെടുന്നു. വിദ്യാവിജയം ഉണ്ടാകുന്നതിനും ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ധിക്കുന്നതിനും ഉത്തമമാണ്.

  • പഞ്ചമുഖി രുദ്രാക്ഷം

വ്യാഴം ദേവതയായ പഞ്ചമുഖി രുദ്രാക്ഷം ബുദ്ധിയേയും സൗന്ദര്യത്തെയും സ്വാധിനിക്കുമെന്നാണ് വിശ്വാസം. രക്തസമ്മര്‍ദ്ദം,അജിര്‍ണ്ണം, ദഹനക്കുറവ്, പ്രമേഹം, വൃക്ക-കര്‍ണ്ണരോഗങ്ങള്‍ എന്നിവയ്ക്ക് പഞ്ചമുഖി രുദ്രാക്ഷ ധാരണം ഫലപ്രദമാണ്.

  • ഷൺമുഖി രുദ്രാക്ഷം

കാര്‍ത്തികേയന്‍ ദേവതയായ ഈ രുദ്രാക്ഷം ജ്ഞാനം വര്‍ധിപ്പിക്കുകയും മത്സരബുദ്ധി ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. ഹൃദയ വേദന, മാനസിക വിഭ്രാന്തി, വലിവ്, സ്ത്രീ സംബന്ധിതമായ രോഗങ്ങള്‍ എന്നിവയ്ക്ക് ഉത്തമമായ പ്രതിവിധിയാണ് ഈ രുദ്രാക്ഷം. വിദ്യാര്‍ത്ഥികള്‍ ഷൺമുഖി രുദ്രാക്ഷം ധരിച്ചാൽ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനും, ഓര്‍മ്മശക്തി നിലനിര്‍ത്താനും സഹായകരമാകും.

  • സപ്തമുഖി രുദ്രാക്ഷം

മഹാലക്ഷ്മി ദേവതയായ ഈ രുദ്രാക്ഷം ധരിച്ചാൽ സാമ്പത്തിക വിഷമങ്ങളില്‍നിന്നും കരകയറുകയും അകാല മൃത്യുവില്‍ നിന്ന് രക്ഷപെടുകയും ചെയ്യുമെന്നാണ് വിശ്വാസം. ഇത് ധരിക്കുന്നത് ബുദ്ധി വികസനത്തിനും, മാനസ്സികശക്തിക്കും, മനോദുഃഖനിവാരണത്തിനും ഉത്തമമാണ്. കൂടാതെ ശനിദോഷ നിവാരണത്തിനും ഇവ ഫലപ്രദമാണ്.

  • അഷ്ടമുഖി രുദ്രാക്ഷം

ഗണപതി ദേവതയായ ഈ രുദ്രാക്ഷം തടസ്സങ്ങള്‍ അകറ്റി വിജയത്തിൽ എത്തിക്കുമെന്നാണ് വിശ്വാസം. കേതു ദശ കാലത്ത് ഇതു ധരിക്കുന്നത് ഉത്തമമാണ്. കൂടാതെ, രാഹുര്‍ദശ കാലത്ത് ഉണ്ടാകുന്ന ആപത്തുകളില്‍ നിന്നും രക്ഷനേടാനും ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ ശ്വാസകോശരോഗങ്ങള്‍ എന്നിവ മാറാനും ഇത് ധരിക്കുക.

  • നവമുഖി രുദ്രാക്ഷം

നവദുര്‍ഗ്ഗമാര്‍ ദേവതയായ ഈ രുദ്രാക്ഷം നവഗ്രഹങ്ങളുടെ പ്രീതിലഭിക്കുന്നതിന് ഉത്തമമാണ്. നവമുഖി രുദ്രാക്ഷം ധരിച്ചാൽ സന്താന പ്രാതി ഉണ്ടാക്കുകയും, ഹൃദ് രോഗങ്ങള്‍, ചർമ്മ രോഗങ്ങള്‍, സ്മോള്‍ പോക്സ് എന്നിവ തടയുമെന്നുമാണ് വിശ്വാസം. സ്ത്രീകള്‍ വലതു കൈയില്‍ ധരിക്കുന്നത് ഉത്തമമാണ്.

  • ദശമുഖി രുദ്രാക്ഷം

ജനാര്‍ദ്ദനൻ ദേവതയായ ഈ രുദ്രാക്ഷം ആപത്തുക്കളില്‍ നിന്ന് രക്ഷിക്കുകയും ഭൂത പ്രേത പിശാച് ബ്രഹ്മരക്ഷസ്സ് ഇത്യാദി ബാധദോഷങ്ങളെ അകറ്റുകയും ചെയ്യുമെന്നാണ് വിശ്വാസം. ഇവ ധരിച്ചാൽ വീട്ടിലെ വാസ്തുദോഷം മാറുമെന്നാണ് പറയപ്പെടുന്നത്. ചുമ, വലിവ്, ടെന്‍ഷന്‍, ഹൃദ് രോഗങ്ങള്‍ എന്നിവ തടയാന്‍ ഏറെ സഹായിക്കുന്നതാണ് ഈ രുദ്രാക്ഷം.

  • ഏകദശമുഖി രുദ്രാക്ഷം

ഹനുമാന്‍ ദേവതയായ ഈ രുദ്രാക്ഷം ധരിച്ചാൽ അപകടമരണങ്ങളില്‍നിന്നും രക്ഷ ലഭിക്കുന്നതിനും എല്ലാ തലങ്ങളിലും വിജയം നേടുന്നതിനും ഫലപ്രദമാണ്. സ്ത്രീ സംബന്ധമായ പല രോഗങ്ങള്‍ക്കും നിവാരണി. ഒപ്പം സന്താന പ്രാപ്തിക്കും ഉത്തമം. ജ്ഞാനം, അറിവ്, ഭാഷാ പരിജ്ഞാനം, സാഹസികമായ ജീവിതം എന്നിവ പ്രദാനം ചെയ്യുമെങ്കിലും കബളിക്കപ്പെടാതെ മൗലികമായവ മാത്രം ഉപയോഗിക്കേണ്ടതാണ്.

  • ദ്വാദശിമുഖി രുദ്രാക്ഷം

ദാദ്വശ ആദിത്യന്മാര്‍ ദേവതയായ ഈ രുദ്രാക്ഷം നല്ല ഭരണാധികരിയാകാനും വ്യവസായം, വാണിജ്യം എന്നിവ അഭിവൃദ്ധിപെടാനും ഉത്തമാണെന്നാണ് വിശ്വാസം. ദേവപ്രീതിക്കും സൂര്യനെ പോലെ ശോഭിക്കാനും മേല്‍ക്കൈ നേടാനും ദ്വാദശിമുഖി രുദ്രാക്ഷം ധരിക്കുക. മഞ്ഞപ്പിത്തം തടയാന്‍ ഏറെ സഹായകമാണ്.

  • ത്രയോദശമുഖി രുദ്രാക്ഷം

ദേവേന്ദ്രന്‍റെ അവതാരമായ ഈ രുദ്രാക്ഷം ഭാഗ്യം, സൌന്ദര്യം, എന്നിവ വർധിപ്പിക്കുമെന്നാണ് വിശ്വാസം. ഇത് സ്ത്രീകള്‍ ധരിച്ചാൽ ആഗ്രഹങ്ങള്‍ സഫലീകരിക്കുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ, ആരോഗ്യം, ശ്രേയസ്സ്, കുടുംബ സന്തോഷം, ധനം, സംതൃപ്തി, സന്താനലബ്ധി, ഐശ്വര്യം എന്നിവയെല്ലാം പ്രദാനം ചെയ്യുന്നു. ത്രയോദശമുഖി രുദ്രാക്ഷം ധരിച്ച വ്യക്തി എന്തുനല്ലകാര്യം മനസ്സില്‍ വിചാരിച്ചാലും അത് സാധിക്കും.

  • ചതുർദശമുഖി രുദ്രാക്ഷം

ശനി അധിപഗ്രഹമായ ഈ രുദ്രാക്ഷം ധരിച്ചാൽ ആറാം ഇന്ദ്രിയം ഉണര്‍ന്ന് അന്തര്‍ജ്ഞാനം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഇത് ധരിക്കുന്നയാള്‍ എല്ലാ അപകടങ്ങളില്‍നിന്നും സങ്കടങ്ങളില്‍നിന്നും മാറ്റി നിര്‍ത്തപെടുകയും ഭൂത-പ്രേത-പിശാചുക്കളില്‍നിന്നും ദുര്‍മന്ത്രവാദത്തില്‍ നിന്നും രക്ഷപെടുകയും ചെയ്യും. ഈ രുദ്രാക്ഷം ആരോഗ്യം, ധനം എന്നിവ പ്രധാനം ചെയ്യുന്നു. കൂടാതെ, നവഗ്രഹ പ്രീതിക്ക് ഉത്തമാണെന്നും പറയപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button