ഇസ്ലാമാബാദ് :സാര്‍ക്ക് ഉച്ചകോടിയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി പങ്കെടുക്കില്ല. വകുപ്പ് സെക്രട്ടറി ശക്തികാന്ത ദാസ് ഭാരതത്തെ പ്രതിനിധാനം ചെയ്യുമെന്നാണ് റിപ്പോർട്ട്. എന്നാൽ സര്‍ക്കാര്‍ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ സാര്‍ക്ക് ആഭ്യന്തരമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത രാജ്‌നാഥ് സിംഗിന് പാക്കിസ്ഥാന്‍ ഉചിതമായ സ്വീകരണം നൽകാത്തതും കശ്മീര്‍ കാര്യത്തില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നതിനാലുമാണ് ഉച്ചകോടിയില്‍ നിന്ന് മന്ത്രി മാറി നിൽക്കുന്നത്.
ജമ്മു കശ്മീരിലെ വിഘടനവാദികളുടെ സംഘര്‍ഷത്തെ സ്വാതന്ത്ര്യസമരമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് വിശേഷിപ്പിച്ചതാണ് ഇപ്പോഴുള്ള പ്രശ്നങ്ങളുടെ തുടക്കം. സ്വാതന്ത്ര്യദിനാഘോഷത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബലൂചിസ്ഥാനിലും പാക് അധീന കശ്മീരിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ പരാമര്‍ശിച്ചിരുന്നു. 25, 26 തീയതികളിലാണ് ജയ്റ്റ്‌ലി പങ്കെടുക്കേണ്ടത്. സാർക്ക് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കാത്തത് ആതിഥേയ രാജ്യമായ പാകിസ്ഥാനെ സമ്മർദ്ദത്തിലാഴ്ത്തും എന്ന് ഉറപ്പാണ്.
Post Your Comments