ന്യൂഡല്‍ഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ നിന്ന് 12 വയസുള്ളപ്പോള്‍ തട്ടിക്കൊണ്ട് പോയി പീഡനങ്ങള്‍ക്ക് ഇരയായ പെൺകുട്ടി ഒടുവിൽ രക്ഷപെട്ടു. വീട്ടിൽ കൊണ്ട് പോയി വിടാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടർന്ന് ഇവളെ വിൽക്കുകയും പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്തു. ഇതിനിടെ 2 തവണ വിവാഹം കഴിപ്പിക്കുകയും ചെയ്തു. രണ്ട് കുട്ടികളുടെ അമ്മകൂടിയാണ് ഇവർ ഇപ്പോൾ.
തട്ടിക്കൊണ്ട് പോയശേഷം പെൺകുട്ടിയെ ഒരാൾ വിവാഹം കഴിക്കുകയും പിന്നീട് പലർക്ക് വിൽക്കുകയും ചെയ്തു. പിന്നീട് വീണ്ടും ഒരു ട്രക്ക് ഡ്രൈവർക്ക് വിവാഹം കഴിച്ചു നൽകി. ഇതിനിടെ 2 കുട്ടികൾ ഉണ്ടായി. ട്രക്ക് ഡ്രൈവർ മരിച്ചപ്പോൾ ഇയാളുടെ ബന്ധു പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പിന്നീട് അവിടെ നിന്ന രക്ഷപെട്ട അവർ ഒരു ബാർ ഡാൻസർ ആയി. ജോലിസ്ഥലത്ത് പരിചയപ്പെട്ട യുവതിയുടെ സഹായത്തോടെ തിരികെ ഡൽഹിയിൽ എത്തുകയും പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അച്ഛനും മകനും ഉള്‍പ്പടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ പിടികൂടിയ സമയത്ത് ഇവരുടെ കസ്റ്റഡിയില്‍ നിന്ന് മറ്റ് രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേക്കൂടി രക്ഷപെടുത്തി.
Post Your Comments