NewsInternational

കാശ്മീര്‍ കലാപത്തിന് ഇന്ധനം പകരാനെത്തിയ പണത്തെപ്പറ്റി എന്‍ഐഎയുടെ നിര്‍ണ്ണായക കണ്ടെത്തല്‍

ന്യൂഡൽഹി: കാശ്മീർ കലാപങ്ങൾക്ക് സാമ്പത്തിക സഹായമെത്തിയത് പത്തോളം ബാങ്ക് അക്കൗണ്ട് നമ്പരുകളിലേയ്ക്കെന്ന് റിപ്പോർട്ട്. കശ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിനെ സൈന്യം വധിച്ചതിനേത്തുടർന്നുണ്ടായ കലാപങ്ങൾക്കാണ് പണം എത്തിയതായി എൻ.ഐ.എ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഭീമമായ തുകയുടെ ഇടപാടുകൾ ഈ അക്കൗണ്ട് വഴി നടന്നിട്ടുള്ളതായും കണ്ടെത്തി.

ഇതു വരെ 24 കോടി രൂപയാണ് ഈ അക്കൗണ്ടുകൾ വഴി മാറിയിട്ടുള്ളത്.കശ്മീർ വിഘടനവാദം ഉന്നയിക്കുന്ന തീവ്ര ഗ്രൂപ്പുകളായ ജമാ അത്തെ ഇസ്ലാമി, ആസിയ ആന്ത്രാബിയുടെ നേതൃത്വത്തിലുള്ള ദുക്‌ത്രൻ ഇ മിലാത് തുടങ്ങിയ സംഘടനകളിലേയ്ക്കാണ് ഈ പണത്തിൽ ഏറിയ ശതമാനവും എത്തിയിരിക്കുന്നത്. ജൂലൈ എട്ടിന് ബുർഹാൻ വാനി കൊല്ലപ്പെട്ടതു മുതൽ തുടങ്ങിയ കലാപം നിരവധി പ്രശ്ങ്ങൾക്ക് വഴി വെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button