ഇസ്ലാമാബാദ് : വര്‍ഷങ്ങള്‍ മുന്‍പേ തന്നെ കാശ്മീര്‍ പ്രശ്നം പരിഹരിക്കപ്പെടേണ്ടതായിരുന്നുവെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുമായി കാശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്തിരുന്നുവെന്നും 2004 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടില്ലായിരുന്നുവെങ്കില്‍ കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയുമായിരുന്നു എന്ന് വാജ്പേയ് തന്നോട് പറഞ്ഞിരുന്നതായും ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. വിദേശകാര്യമന്ത്രിയായിരുന്ന നട്വര്‍ സിംഗും അന്ന് തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹവും സമ അഭിപ്രായമാണ് പ്രകടിപ്പിച്ചിരുന്നതെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഇമ്രാന്‍ വ്യക്തമാക്കി.
കാശ്മീര്‍ പ്രശ്നത്തില്‍ യുദ്ധം ഒരിക്കലും ഒരു പരിഹാരമല്ല. ചര്‍ച്ചകളിലൂടെ മാത്രമേ ഏതെങ്കിലും വിധത്തിലുള്ള മാറ്റം സാധ്യമാകൂ. ശക്തിയേറിയ ആണവായുധങ്ങള്‍ കൈവശമുള്ള രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം നല്ലതിനല്ല. അയല്‍രാജ്യങ്ങളുമായി സൗഹൃദത്തിലും സഹവര്‍ത്തിത്വത്തിലും പ്രവര്‍ത്തിക്കാനാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments