കോട്ടയം : ശബരിമലയെ ഭക്തജന ചൂഷണത്തിനുള്ള കേന്ദ്രമാക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു. ശബരിമലയിലെത്തുന്ന ഭക്തരുടെ കണക്കെടുപ്പ് ദേവസ്വം ബോര്‍ഡ് അനുമതിയില്ലാതെ നടത്താന്‍ സാധ്യമല്ല. സി.സി. ക്യാമറയിലൂടെ ഭക്തജനങ്ങളുടെ കണക്കെടുക്കുന്നതിലൂടെ ശബരിമലയുടെ സുരക്ഷിതത്വത്തെ സാരമായി ബാധിക്കും. സമഭാവനയുടെ സന്ദേശം ഉദ്‌ഘോഷിക്കുന്ന ശബരിമലയില്‍ പണം വാങ്ങി ദര്‍ശനത്തിന് മുന്‍ഗണന നല്‍കുന്നത് ഭക്തരില്‍ വിഭാഗീയത വളര്‍ത്തുമെന്നും ബിജു പറഞ്ഞു. ശബരിമലയെ രാഷ്ട്രീയ വിവാദത്തിന്റെ വേദിയാക്കാനുള്ള സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് നീക്കം ശബരിമല തീര്‍ത്ഥാടന ക്രമീകരണത്തെ അട്ടിമറിക്കും. ശബരിമല ഭക്തരെ ചൂഷണം ചെയ്യുന്നതിനുള്ള ഹിഡന്‍ അജണ്ടയുമായാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും പമ്ബയിലെത്തിയതെന്നും ബിജു പറഞ്ഞു.
Post Your Comments