ന്യൂഡൽഹി : സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള പെൻഷൻ കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചു.”സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷം ആഘോഷിക്കുമ്പോള്‍, അതില്‍ രാജ്യത്തെ സ്വാതന്ത്ര്യസേനാനികളുടെ സംഭാവന വലുതാണ്. ഈ സ്വാതന്ത്ര്യ പോരാളികളുടെ സംഭാവന പരിഗണിക്കുമ്പോള്‍, ഗവണ്‍മെന്റ് ഈ സ്വാതന്ത്ര്യ പോരാളികളുടെ ഓണറിങ്ങ് തുകയും, അവരുടെ കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുകയും 20 ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനമെടുക്കുകയാണ് ” എന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു.
37,000 ത്തോളം സ്വാതന്ത്ര്യ സമര സേനാനികളാണ് രാജ്യത്ത് ഇപ്പോഴുള്ളത് .ആൻഡമാൻ ജയിലിൽ തടവ് സിക്ഷ അനുഭവിച്ചിട്ടുള്ള സ്വാതന്ത്യ്ര സമര സേനാനികൾക്കും,ബ്രിട്ടീഷ് ഇന്ത്യക്ക് വെളിയിൽ തടവ് ശിക്ഷ അനുഭവിച്ചവർക്കും,മറ്റുള്ള സേനാനികൾക്കുമാണ് പെൻഷൻ വർദ്ധിപ്പിച്ചത്.
Post Your Comments