മുംബൈ : ധോന്ജ ഗ്രാമത്തിന്റെ വികസനം ഇനി സച്ചിന്റെ കൈകളില്‍. കൊടും വരള്‍ച്ച കാരണം കര്‍ഷക ആത്മഹത്യ പതിവായ ഗ്രാമമാണ് ധോന്ജ ഗ്രാമം. ഗ്രാമവികസനം ലക്ഷ്യമിട്ട് 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്കരിച്ച സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയുടെ ഭാഗമായാണ് സച്ചിന് മഹാരാഷ്ട്രയിലെ ധോന്ജ ഗ്രാമത്തിന്റെ വികസന ചുമതല ഏറ്റെടുത്തത്.
വര്‍ഷങ്ങളായി തുടരുന്ന വരള്‍ച്ച വന്‍ കൃഷിനാശമാണ് ധോന്ജ ഗ്രാമത്തില്‍ സൃഷ്ടിച്ചത്. ഇതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ കര്‍ഷകരില്‍ ഏറിയ പങ്കും ആത്മഹത്യയിലാണ് അഭയം തേടിയത്. ഗ്രാമത്തിന്റെ ഈ ദുരവസ്ഥയാണ് സച്ചിനെ ഇത്തരമൊരു പദ്ധതിയുടെ ചുമതല ഏറ്റെടുക്കാന്‍ സ്വാധീനിച്ചത്. വികസനത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് ഏറെ പിന്നില്‍ നില്ക്കുന്ന ജില്ലയാണ് ധോന്ജ. വികസനത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് ഏറെ പിന്നില്‍ നില്ക്കുന്ന ജില്ലയാണ് ധോന്ജ. 2011 ലെ സെന്‍സെസ് പ്രകാരം ധോന്ജയിലെ ആകെ ജനസംഖ്യ 2,863 ആണ്. ഇതില്‍ 11.4 ശതമാനവും കുട്ടികളാണ്. എന്നാല്‍ സാക്ഷരതയുടെ കാര്യത്തില്‍ വളരെ പിന്നിലാണ്. ഇത് വികസനത്തിനും പ്രതിസന്ധിയാണ്.
തങ്ങളുടെ ഗ്രാമത്തെ പദ്ധിയുടെ കീഴില്‍ തിരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇത്തരത്തിലുളള വികസനപദ്ധതികള്‍ മറ്റ് ഗ്രാമങ്ങളിലും സമാനമായ പദ്ധതികള്‍ വരാന്‍ ഇടവരുത്തുമെന്നും ഒസ്മാന്‍ബാദ് സില്ലാ പരിഷത്ത് സി.ഇ.ഒ ആനന്ദ് റയാട്ടെ പറഞ്ഞു.
Post Your Comments