KeralaNews

ശബരിമല: ഭക്തര്‍ക്ക് തിരിച്ചടി നല്‍കുന്ന തീരുമാനവുമായി അധികൃതര്‍

പത്തനംതിട്ട: ശബരിമലയിലെ വഴിപാടുകള്‍ക്ക് ഇനി ഇരട്ടി തുക നല്‍കേണ്ടി വരും. സാധാരണക്കാരായ തീര്‍ത്ഥാടകര്‍ക്ക് തിരിച്ചടിയാണ് ഈ പുതിയ തീരുമാനം. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. 60 രൂപയുടെ അരവണയ്ക്ക് 80 രൂപയും കളഭാഭിഷേകത്തിനും ഉദയാസ്തമന പൂജയ്ക്കും ഏഴായിരത്തില്‍ നിന്ന് പതിനായിരവുമായാണ് വര്‍ധിച്ചിരിക്കുന്നത്.

വഴിപാടുകള്‍ക്ക് 50 രൂപ മുതല്‍ 10,000 രൂപ വരെയും വർദ്ധിപ്പിച്ചിട്ടുണ്ട്. 25 രൂപയുണ്ടായിരുന്ന അപ്പത്തിന് 40 രൂപയായിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വില വര്‍ദ്ധിച്ചതും ചരക്കുസേവന നികുതി വര്‍ദ്ധിച്ചതുമാണ് ഈ പുതിയ തീരുമാനത്തിന് കാരണം എന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ഈ വിലവർദ്ധനവ് സർക്കാരിൻറെ ശ്രദ്ധയിൽപെടുത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button