India

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയോട് സുഹൃത്തുക്കള്‍ക്ക് പ്രണയം ; പിന്നീട് സംഭവിച്ചത്

ബംഗളുരു : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയോട് സുഹൃത്തുക്കള്‍ക്ക് പ്രണയം, പിന്നീട് നടന്നത് സിനിമയേക്കാള്‍ വെല്ലുന്ന കാര്യങ്ങളാണ്. സംഭവം ഇങ്ങനെയാണ് ; ബംഗളുരു ബസവേശ്വരനഗറിലെ രാജാജി നഗറിലെ സുഹൃത്തുക്കളായ അജിത് കുമാര്‍, ശിവപ്രസാദ് എന്നീ യുവാക്കള്‍ക്ക് അയല്‍വാസിയായ പെണ്‍കുട്ടിയോടു പ്രണയമായിരുന്നു. രണ്ടാളും സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാത്തവരാണ്. തുടര്‍ന്നു ചില്ലറ ജോലികള്‍ ചെയ്തുവരികയാണ്.

കഴിഞ്ഞദിവസം പെണ്‍കുട്ടിയൊത്ത് അജിത് സെല്‍ഫിയെടുത്തു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതു കണ്ട് ശിവ എതിര്‍ക്കുകയും ചിത്രം കളയണമെന്ന് അജിത്തിനോട് ആവശ്യപ്പെടുകയും ചെയ്തതോടെയാണു തര്‍ക്കമുണ്ടാകുകയായിരുന്നു. പെണ്‍കുട്ടിയും താനും പ്രണയത്തിലാണെന്നായിരുന്നു ശിവ കാരണമായി അജിത്തിനോടു പറഞ്ഞിരുന്നത്. എന്നാല്‍ തന്നോടാണ് പെണ്‍കുട്ടിക്കു പ്രണയമെന്നും ഇക്കാര്യത്തില്‍ ശിവ ഇടപെടേണ്ടെന്നും അജിത്ത് പറഞ്ഞു. ഇതിനിടയില്‍ രണ്ടുപേരും പരസ്പരം കുത്തി പരുക്കേല്‍പ്പിച്ചു. പരുക്കേറ്റ അജിത് കുമാര്‍, ശിവപ്രസാദ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button