KeralaNews

പ്രയാർ ഗോപാലകൃഷ്ണൻ തന്റെ കാലാവധി മറക്കരുത്; മുഖ്യമന്ത്രി

പമ്പ: ഇനി മുതൽ ശബരിമലയിൽ വി ഐ പി ക്യൂ വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനെതിരെയും പിണറായി തുറന്നടിച്ചു. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് നമ്മുടെ കയ്യിലല്ല, അതിന്റെ തീരുമാനം വരട്ടെ, അപ്പോൾ തീരുമാനിക്കാം. നിത്യ ദർശനത്തെ പറ്റി താൻ അഭിപ്രായം പറഞ്ഞത് എന്റെ വ്യക്തിപരം ആണ്. അത് തീരുമാനിക്കേണ്ടത് ഞാനല്ല. നമുക്കെല്ലാം ഓരോ കാലാവധി തീരുമാനിച്ചു തന്നിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന 3 വര്ഷം ആണെന്ന് തോന്നുന്നു. പ്രയാര്‍ അത് മറക്കരുത് പിണറായിപറഞ്ഞു.

പിണറായി വിജയൻ പ്രയാർ ഗോപാലകൃഷ്ണന്റെ സാന്നിധ്യത്തിൽ തന്നെയാണ് യോഗത്തിൽ മാധ്യമങ്ങളോട് സംസാരിച്ചത്.ശബരിമലയിൽ സർക്കാരും ദേവസ്വം ബോർഡും തമ്മിലുള്ള പ്രശ്നങ്ങൾ മുൻപും മറ നീക്കി വന്നിരുന്നു.ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് പമ്പയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആയിരുന്നു തര്‍ക്കം.

ശബരിമലയിലെ വിഐപി ദര്‍ശനം ഒഴിവാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തിനെതിരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത് വന്നു.ശബരിമലയില്‍ വിഐപി സന്ദര്‍ശനം ഒഴിവാക്കണമെന്നും പകരം തിരുപ്പതി മോഡല്‍ സംവിധാനം ഏര്‍പ്പാട് ചെയ്യണമെന്നുമാണ് മുഖ്യമന്ത്രി നിര്‍ദ്ദശിച്ചത്. എന്നാല്‍ പണമുള്ളവന് മാത്രം പാസ് എന്ന രീതി നടക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.താന്‍ പറയുന്നതിനനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ കാകലത്താണ് പ്രയാര്‍ ഗോപാലകൃഷ്ണനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button