India

ബി.ജെ.പിയുടെ ദേശീയത വ്യക്തമാക്കി നരേന്ദ്രമോദി

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ബിജെപി പാര്‍ട്ടിയുടെ പുതിയ ദേശീയ ആസ്ഥാന മന്ദിരത്തിന്റെ തറക്കല്ലിടീല്‍ കര്‍മ്മം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചു. ഭൂമി പൂജയ്ക്ക് ശേഷം പുതിയ ആസ്ഥാനമന്ദിരത്തിന്റെ തറക്കല്ലിടില്‍ കര്‍മ്മം പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുന്നതല്ല ബി.ജെ.പിയുടെ ദേശീയത. രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ തടസങ്ങള്‍ സൃഷ്ടിയ്ക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിയ്ക്കാന്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് സാധിയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും സമാധാനവും നിലനിര്‍ത്തുകയാണ് ബി.ജെ.പി യുടെ പ്രധാന അജണ്ടയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങില്‍ സംബന്ധിച്ച പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. 11 കോടി അംഗങ്ങളുള്ള ലോകത്തെ എറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ന് ബി.ജെ.പി. പ്രഥമ പരിഗണന പ്രസ്ഥാനത്തെക്കാള്‍ ഉപരി രാജ്യത്തിനാണ് ബി.ജെ.പി നല്‍കുന്നത്. പാര്‍ട്ടിയ്ക്ക് ഇപ്പോഴുള്ള വിധത്തില്‍ ജനകീയാടിത്തറ ഉണ്ടാക്കിയത് നിസ്വാര്‍ത്ഥരായ ലക്ഷക്കണക്കിന് പ്രവര്‍ത്തകരാണ്. പാര്‍ട്ടിയ്ക്ക് വേണ്ടി ജീവന്‍ ബലി അര്‍പ്പിച്ച നൂറുകണക്കിന് പേരുടെ ഓര്‍മ്മകള്‍ എന്നും ബി.ജെ.പി നേതൃത്വത്തിന് ഊര്‍ജ്ജവും ആത്മവിശ്വാസവും നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ അശോക റോഡിലെ പാര്‍ട്ടി ആസ്ഥാനം സ്ഥലപരിമിതി മൂലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ആസ്ഥാനം നിര്‍മ്മിയ്ക്കാനുള്ള പാര്‍ട്ടിയുടെ തിരുമാനം. ദീന്‍ ദയാല്‍ മാര്‍ഗ്ഗിലെ 8000 സ്‌ക്വയര്‍ മീറ്റര്‍ പ്ലോട്ടിലാണ് നിര്‍ദ്ദിഷ്ട ആസ്ഥാനം യാഥാര്‍ത്ഥ്യമാകുക. ഇന്ന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച മന്ദിരം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനത്തില്‍ ഉദ്ഘാടനം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button