ന്യൂഡൽഹി: ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രതിഷേധംശക്തമാകുന്നു. ബലൂചിസ്ഥാനിലെ സ്വാതന്ത്ര്യ പോരാട്ടങ്ങളെ അടിച്ചമർത്താനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾക്കെതിരെയാണ് പ്രതിഷേധം .പാകിസ്ഥാൻ സേന ബലൂചിസ്ഥാനിൽ നടത്തുന്ന ക്രൂരതകൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ഇടപെടലുണ്ടാവണമെന്നും ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഇന്ത്യൻ ജനത പ്രതിഷേധിക്കണമെന്നും ആവശ്യപെട്ടാണ് ഹിന്ദു സേന ഡൽഹിയിൽ പ്രതിഷേധ പ്രകടനം നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ബലൂച് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ പ്രതീക്ഷയുണ്ടെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. ബലൂചിലെ സ്വാതന്ത്ര്യപ്രക്ഷോഭത്തെ ക്രൂരമായാണ് പാകിസ്ഥാൻ അടിച്ചമർത്തുന്നതെന്ന് പ്രവർത്തകർ പറയുന്നു. പാകിസ്ഥാൻ സേനയുടെ പിന്തുണയോടെ സ്ത്രീകളേയും കുട്ടികളേയും തട്ടികൊണ്ടു പോകുന്നതടക്കമുള്ള ക്രൂരതകളാണ് ബലൂചിൽ അരങ്ങേറുന്നതെന്നും പ്രവർത്തകർ വ്യക്തമാക്കി. വ്യക്തമാക്കി.ബലൂചിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുമതക്കാരടക്കം കൊടും ചൂഷണത്തിനിരയാകുന്നതായും പ്രധാനമന്ത്രിയുടെ ഇടപെടൽ മൂലം ഈ വിഷയം അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി .
Post Your Comments