Technology

വാട്ടര്‍ പ്രൂഫ് പതിപ്പുമായി ആപ്പിള്‍ ഐഫോൺ

ആപ്പിള്‍ ഐഫോണിന്റെ ഇനി വരുന്ന പതിപ്പ് വാട്ടര്‍ പ്രൂഫ് ആയിരിക്കുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച പേറ്റന്റ് ആപ്പിള്‍ കമ്പനി സ്വന്തമാക്കിയതായാണ് വിവരം. ഈ ഫോണ്‍ ഉപയോഗിച്ച് വെള്ളത്തിനടിയില്‍വെച്ച് പോലും ഫോട്ടോ എടുക്കാനാകുന്ന പുതിയ സോഫ്റ്റ്‌വെയര്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ ഫോണ്‍ വാട്ടര്‍പ്രൂഫ് ആക്കുന്നതിനുവേണ്ടി ഹെഡ്ഫോണ്‍ ജാക്ക് ഒഴിവാക്കിയിട്ടുണ്ടെന്നും ഇതിന്റെ പേര് ഐഫോണ്‍ 7 എന്നാകും അറിയപ്പെടുക എന്നുമാണ് പ്രാഥമിക വിവരം.

അതേസമയം വാട്ടര്‍പ്രൂഫ് ഐഫോൺ പുറത്തിറക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകാൻ കമ്പനി അധികൃതർ തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button