തിരുവനന്തപുരം: ഋഷിരാജ് സിങ്ങിന് മറുപടിയുമായി മന്ത്രി ടി.പി. രാമകൃഷ്ണന്‍. സ്ത്രീകളെ നല്ലരീതിയില്‍ നോക്കിയാല്‍ കുഴപ്പമുണ്ടാകില്ലെന്നാണ് മന്ത്രിയുടെ അഭിപ്രായം. ഈ വിഷയത്തില്‍ പുതിയ നിയമം നടപ്പിലാക്കേണ്ട കാര്യമില്ലെന്നും സ്ത്രീകളെ നോക്കുന്നതു നല്ല രീതിയിലാവണമെന്നാവാം എന്നും എന്നാൽ ഏതു സാഹചര്യത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു
പുരുഷന്‍ 14 സെക്കന്റ് സ്ത്രീയെ നോക്കി നില്‍ക്കുകയോ സ്ത്രീക്ക് ഇതില്‍ ബുദ്ധിമുട്ട് തോന്നുകയോ ചെയ്താല്‍ അയാള്‍ക്കെതിരെ കേസെടുക്കാന്‍ നിയമമുണ്ടെന്നും ഋഷിരാജ്‌സിംഗ് പറഞ്ഞിരുന്നു. സ്ത്രീയെ തുറിച്ചുനോക്കുകയോ സദാചാരത്തിനു വിരുദ്ധമായി ആംഗ്യം കാണിക്കുകയോ ചെയ്താല്‍ കേസെടുക്കാമെന്ന നിയമം നിലവിലുണ്ട്. ഇത് സംബദ്ധിച്ചായിരുന്നു പരാമർശം. നേരത്തെ ഋഷിരാജ് സിംങ്ങിന്റെ അഭിപ്രായത്തിനെതിരെ മന്ത്രി ഇ.പി.ജയരാജനും രംഗത്ത് വന്നിരുന്നു.
Post Your Comments