തിരുവനന്തപുരം∙ കടകംപള്ളി ഭൂമി തട്ടിപ്പുകേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാനായിരുന്ന സലിംരാജിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി സിബിഐ സമർപ്പിച്ച അപേക്ഷയിലെ വിശദാംശങ്ങൾ പുറത്ത്. ക്രിമിനൽ ഗൂഢാലോചന അഴിമതി തുടങ്ങിയ കുറ്റങ്ങൾ സലിംരാജ് ചെയ്തതായി ആയിരുന്നു സിബിഐ വിവരം നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ അഴിമതി നിരോധനവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത കേസിൽ സലിംരാജിനെ ഒഴിവാക്കിയാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എന്നാൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും സി ബി ഐ അറിയിച്ചിരുന്നു.
Post Your Comments