എൻജിനില്ല യുദ്ധവിമാനവുമായി റഷ്യ. ശബ്ദത്തേക്കാള്‍ വേഗതയുള്ള എൻജിനില്ലാ യുദ്ധവിമാനം ഗ്ലൈഡറിന്റെ അവസാന പണിപ്പുരയിലാണെന്ന് റഷ്യ. ഭൂഖണ്ഡാന്തര ആണവമിസൈലുകള്‍ വഹിക്കാനുള്ള ശേഷി ഈ യുദ്ധവിമാനത്തിനുണ്ട്. ഈ റഷ്യന്‍ ഗ്ലൈഡറിനു മോസ്‌കോയില്‍ നിന്നും ലണ്ടനിലേക്ക് 13 മിനിറ്റ് കൊണ്ട് പറന്നെത്താനും നാറ്റോയുടെ പ്രതിരോധ സംവധാനങ്ങളെ കബളിപ്പിക്കാനും സാധിക്കും.
Yu 74 എന്ന ഗ്ലൈഡര്‍ റഷ്യയുടെ 4202 എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് നിർമിച്ചിരിക്കുന്നത്. ഗ്ലൈഡറിന് മണിക്കൂറില്‍ 7680 മൈൽ (ഏകദേശം 12,360 കിലോമീറ്റര്‍) സഞ്ചരിക്കാനാകും. അതായത് ശബ്ദത്തേക്കാൾ വേഗത്തിൽ. ബ്രിട്ടന്റെ ഡെയ്‌ലി സ്റ്റാറിന്റെ റിപ്പോർട്ടിൽ റഷ്യന്‍ ഹൈപ്പര്‍സോണിക് ഗ്ലൈഡര്‍ അവസാനവട്ട പണിപ്പുരയിലാണെന്നാണ്. വളരെ രഹസ്യമായി നിർമ്മിക്കുന്ന ഗ്ലൈഡറായതിനാൽ കൂടുതല്‍ വിവരങ്ങൾ രാജ്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
Post Your Comments