കോട്ടയം സ്വദേശിയായ ആറുവയസ്സുകാരന് പരീക്ഷയ്ക്കു മുന്നോടിയായി വീട്ടില്‍ അമ്മയിട്ട കുട്ടിപ്പരീക്ഷയില്‍ എഴുതിയ ഉത്തരമാണ് വൈറലാകുന്നത്. ഒരു ചോദ്യത്തിനു മുന്നില്‍ പകച്ചു നില്‍ക്കാതെ നല്‍കിയ ഉത്തരം ആരെയും ചിരിപ്പിക്കുമെങ്കിലും ഒരേസമയം ചിന്തിപ്പിക്കുന്നതുമാണ്.
അമ്മയിട്ട പരീക്ഷയിലെ ഒരു ചോദ്യം ഇതായിരുന്നു, ഒരു വളര്‍ത്തു മീനിനെ കിട്ടിയാല്‍ എന്തു ചെയ്യും ? ആലോചിച്ചു തലപുകയ്ക്കും മുമ്പേ റെയ്ഹാന് ഉത്തരം കിട്ടി, ഒരു കിടിലന്‍ അക്വേറിയം വാങ്ങി അതിനുള്ളിലിടും. എന്നാല്‍ ഉത്തരം എഴുതാന്‍ തുടങ്ങിയപ്പോഴാണു പ്രശ്‌നം. അക്വേറിയം എന്ന കടുപ്പമുള്ള വാക്കിന്റെ സ്‌പെല്ലിങ്ങാണെങ്കില്‍ ഓര്‍മ കിട്ടുന്നുമില്ല. എന്നാല്‍ ചോദ്യം വിട്ടു കളയാതെ രസകരമായി ഉത്തരമങ്ങു കാച്ചി.
എയും ക്യുവും എഴുതിയതിനു ശേഷം ബാക്കി സ്‌പെല്ലിങ് മറന്നുപോയ റെയ്ഹാന്‍ അവിടം വിടുന്നതിനു പകരം ‘റിയം’ എന്നു മലയാളത്തില്‍ എഴുതിവച്ചു. റെയ്ഹാന്‍ എഴുതിയ ഈ ഉത്തരം അമ്മ ഹന്ന അനീഷ് ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് വൈറലായത്. കൊച്ചു റെയ്ഹാന്റെ ആത്മവിശ്വാസത്തെയാണ് ഇപ്പോള്‍ എല്ലാവരും പുകഴ്ത്തുന്നത്.
Post Your Comments