റിയാദ്: സൗദിയിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ സംഘത്തിൽ നിന്നും രണ്ടുപേർ യാത്ര റദ്ദാക്കി. ദില്ലിയില്‍ നിന്നുള്ള യാത്രാചെലവ് സ്വയം വഹിക്കണമെന്ന് അധികൃതര്‍ പറഞ്ഞതോടെയാണ് രണ്ടുപേർ യാത്ര റദ്ദാക്കിയത്. ദില്ലിയില്‍നിന്ന് കേരളത്തിലേക്ക് പോകാന്‍ പണമില്ലാത്തതിനാല്‍ ടിക്കറ്റ് റദ്ദാക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നും ഇവരിൽ ഒരാളായ ഷബീർ വ്യക്തമാക്കി. കേരള സര്‍ക്കാര്‍ സഹായം നല്‍കുന്നില്ലെന്നും ദില്ലി വരെ എത്തിക്കുന്നത് സൗദി സർക്കാരിന്റെ ചിലവിലാണെന്നും ഷബീർ പറഞ്ഞു.
നോര്‍ക്കയോ സര്‍ക്കാര്‍ പ്രതിനിധികളോ ഇതുവരെ മലയാളികളെ ബന്ധപ്പെട്ടിട്ടില്ലെന്നും ഷബീര്‍ ആരോപിക്കുന്നു.
Post Your Comments