വാരണസി : മുസ്ലീങ്ങള്‍ കെ.എഫ്.സി ചിക്കന്‍ കഴിക്കരുതെന്ന് ഫത്വ. കെഎഫ്സി ഔട്ട്ലെറ്റുകളില്‍ വില്‍ക്കുന്നത് ഹലാല്‍ ചിക്കനല്ല. അതുകൊണ്ടു തന്നെ മുസ്ലിങ്ങള്‍ കെഎഫ്സിയില്‍ നിന്നുള്ള ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ കഴിക്കരുതെന്നും ഫത്വ വ്യക്തമാക്കുന്നു.ദര്‍ഗ്ഗാ-ഇ-അല ഹസ്രത്തിലെ മുസ്ലീം പണ്ഡിതനായ സലിം നൂറിയാണ് ഇത്തരമൊരു ഫത്വ പുറത്തിറക്കിയിരിക്കുന്നത്.
ബിസ്മി ചൊല്ലി അറുക്കുന്ന ഇറച്ചി ഭക്ഷിക്കണമെന്നാണ് ഇസ്ലാം നിര്‍ദേശിക്കുന്നതെന്നും ഇത് കണക്കിലെടുത്താന്‍ കെ.എഫ്.സി ചിക്കന്‍ ഹറാമാണെന്നും മുസ്ലീം പണ്ഡിതന്‍ ചൂണ്ടിക്കാട്ടുന്നു.
ഔട്ട്ലറ്റുകളില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ഇറച്ചി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് ഉടമകളും ജീവനക്കാരും വ്യക്തമാക്കുന്നില്ല.അതുകൊണ്ട് അത് ഒഴിവാക്കാനാണ് സലിംനൂറി പറയുന്നത്.
Post Your Comments