നിയന്ത്രണ മേഖല മറികടന്ന് സന്ദർശകർ വെള്ളച്ചാട്ടത്തിനു സമീപം സെൽഫിക്ക് ശ്രമിക്കുന്നു. മുന്നറിയിപ്പുകൾ അവഗണിച്ചാണ് സന്ദർശകർ അപകടം വിളിച്ചു വരുത്തുന്നത്. അധികൃതർ അപകടം ഓർമപ്പടുത്തുന്ന സൂചനാ ബോർഡുകളും റെഡ് റിബൺ കെട്ടിത്തിരിച്ച അപായ സാധ്യതാ മേഖലകളും മറികടക്കുന്നത് അപകടത്തിനിടയാക്കുമെന്ന ആശങ്കയിലാണ്.
ഈ ലംഘനങ്ങൾ നടക്കുന്നത് ടൂറിസം പൊലീസിനെയും വന സംരക്ഷണ സമിതി സെക്യൂരിറ്റി ജീവനക്കാരെയും നിയോഗിച്ചിരിക്കുന്ന അതീവ സുരക്ഷാ അപകട മേഖലയിലാണ്. ഇവിടെ നിയന്ത്രിക്കാൻ വേണ്ടത്ര സെക്യൂരിറ്റി ജീവനക്കാർ ഇല്ലാത്തും പ്രശ്നമായി മാറിയിരിക്കുന്നകാണ്. നിയന്ത്രണ മേഖല മറികടക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും നിയമം കർശനമാക്കി അപകടം ഒഴിവാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തം ഉണ്ടാകുമെന്നും പ്രദേശവാസികൾ പറയുന്നു.
Post Your Comments